സ്‌കൂട്ടര്‍ യാത്രികനെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതിക്ക് ജാമ്യമില്ല

സ്‌കൂട്ടര്‍ യാത്രികനെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതിക്ക് ജാമ്യമില്ല

മഞ്ചേരി : സ്‌കൂട്ടര്‍ യാത്രികനെ തടഞ്ഞു നിര്‍ത്തി ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ മഞ്ചേരി സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരൂര്‍ തൃപ്രങ്ങോട് ആലത്തിയൂര്‍ എരിഞ്ഞിക്കത്ത് ഹസ്സന്‍ (34)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. 2021 ഒക്‌ടോബര്‍ ഏഴിന് രാത്രി 10.15ന് കൈമലശ്ശേരിയിലാണ് സംഭവം. പരാതിക്കാരന്റെ മകനെ ഒരു സംഘം നേരത്തെ മര്‍ദ്ദിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. പള്ളിയില്‍ നിന്നും നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകവെ അഞ്ചംഗസംഘം തടഞ്ഞു നിര്‍ത്തി ഇരുമ്പ് വടി, പട്ടിക വടി എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പൊലീസ് കേസ്സെടുത്തതിനെ തുടര്‍ന്ന് പ്രതി 2021 ഒക്‌ടോബര്‍ 11ന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പ്രതിക്കെതിരെ ആയുധം കൈവശം വെച്ചതിനടക്കം രണ്ടു കേസുകള്‍ നേരത്തെ തിരൂര്‍ പൊലീസില്‍ നിലവിലുണ്ട്.

Sharing is caring!