നൂറു വര്‍ഷം മുമ്പാണ് മലപ്പുറം പൊന്നാനിയില്‍ വ്യാപാര ആവശ്യാര്‍ത്ഥം ഗുജറാത്തില്‍നിന്നും നിരവധി കുടുംബങ്ങളെത്തിയത്

നൂറു വര്‍ഷം മുമ്പാണ് മലപ്പുറം പൊന്നാനിയില്‍ വ്യാപാര ആവശ്യാര്‍ത്ഥം ഗുജറാത്തില്‍നിന്നും നിരവധി കുടുംബങ്ങളെത്തിയത്

മലപ്പുറം: ജന്മനാടിന്റെ ഗൃഹാതുരത്വം നിറഞ്ഞ സ്മരണകളുമായിപൊന്നാനി തൃക്കാവിലെ ഗുജറാത്തി കുടുംബങ്ങളില്‍ നിറപ്പൊലിമയുടെ ദീപാവലി ആഘോഷ ങ്ങള്‍ക്ക് തുടക്കമായത് .ആഘോഷങ്ങളുടെ ആദ്യ ദിനമായ ചൊവ്വാഴ്ച ധന്‍ തേരസോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നത് പുണ്യമെന്ന് ഗുജ്റാത്തികള്‍ കരുതുന്ന ദിനമാണ് ധന്‍ തേരസ്. കൂടാതെ രാത്രിയോടെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വീടുകള്‍ക്ക് ചുറ്റും ദീപങ്ങള്‍ തെളിയിക്കുകയും ചെയ്തു. വീട്ടിലെ മുതിര്‍ന്നവരും, കുട്ടികളും ഒത്തുചേര്‍ന്നാണ് വീടുകള്‍ ദീപാലംകൃതമാക്കിയത്. കുടുംബങ്ങളില്‍ മുതിര്‍ന്നവരും മറ്റും ഒത്തുചേരുകയും ആശീര്‍വ്വാദം വാങ്ങുകയും ചെയ്യും. ആട്ടവും പാട്ടും നൃത്തവുമായി ഇവര്‍ ക്ഷേത്രദര്‍ശനം നടത്തും. ബുധനാഴ്ചയാണ് നരക ചതുര്‍ദശി. വ്യാഴാഴ്ച പുസ്തക പൂജ നടക്കും. തൃക്കാവില്‍ ഗുജറാത്തി സമാജക്കാര്‍ക്ക് ഒരു പ്രത്യേക ക്ഷേത്രം തന്നെയുണ്ട്. ഗുജറാത്തി കുടുംബങ്ങള്‍ക്ക് വെള്ളിയാഴ്ച പുതുവര്‍ഷാരംഭമാണ്. ഗോവര്‍ധന പൂജ അന്ന് നടക്കും. ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ‘ഭായി ദൂജ്’ ചടങ്ങ് നടക്കുക ശനിയാഴ്ചയാണ്.പൊന്നാനി തൃക്കാവില്‍ ഗുജറാത്തി സമാജക്കാര്‍ക്ക് പ്രത്യേകം ക്ഷേത്രം തന്നെയുണ്ട്. മറ്റന്നാള്‍ നൂതന്‍ (പുതിയ) വര്‍ഷം ആരംഭിക്കും. വര്‍ഷാരംഭം ആഘോഷപൂര്‍വ്വം കൊണ്ടാടുകയെന്നതാണ് ഗുജറാത്തി കുടുംബങ്ങളുടെ പരമ്പരാഗ രീതി. മറ്റന്നാള്‍ ഗോവര്‍ധന പൂജ നടക്കും. പശുക്കിടാങ്ങളെ പൂജിക്കുകയും, ഇവയുടെ ക്ഷേമത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും. സഹോദരന്‍മാര്‍, സഹോദരിമാരുടെ വീടുകളിലെത്തി സന്തോഷം പങ്കിടുകയെന്നതാണ് ഭായ്ദുജ് ദിവസത്തിന്റെ പ്രത്യേകത. നൂറു വര്‍ഷം മുമ്പാണ് പൊന്നാനിയില്‍ വ്യാപാര ആവശ്യാര്‍ത്ഥം ഗുജറാത്തില്‍നിന്നും നിരവധി കുടുംബങ്ങള്‍ പൊന്നാനിയിലെത്തിയത്.ഇരുപത്തിയഞ്ചിലധികം കുടുംബങ്ങളുണ്ടായിരുന്ന പൊന്നാനി തൃക്കാവില്‍ ഇപ്പോള്‍ അഞ്ച് കുടുംബങ്ങള്‍ മാത്രമാണ് ഉള്ളത്.കുടുംബങ്ങളുടെ എണ്ണം കുറഞ്ഞാലും ആഘോഷപ്പൊലിമ ഒട്ടും ചോരാതെയാണ് ഗുജറാത്തി കുടുംബങ്ങളില്‍ ഈ വര്‍ഷവും ദീപാവലി ആഘോഷിക്കുന്നത്.

 

Sharing is caring!