ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് മലപ്പുറത്തെ ഒമ്പതുകാരി

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് മലപ്പുറത്തെ ഒമ്പതുകാരി

എടപ്പാള്‍: അംഗീകൃത പ്രൊഫഷണല്‍ സ്പീക്കര്‍, അവതാരക എന്നീ വിശേഷണങ്ങള്‍ക്കു പുറമെ ലോകമെമ്പാടുമുള്ള 30 പ്രമുഖ വ്യക്തികളെ പരിശീലിപ്പിച്ച പരിശീലക എന്ന ബഹുമതികൂടി കരസ്ഥമാക്കി ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരിക്കയാണ് മലപ്പുറത്തുകാരി ഹെന റസാക്ക് എന്ന 9വയസും 11 മാസവും പ്രായമുള്ള കൊച്ചു മിടുക്കി.
കടകശ്ശേരി എൈഡിയല്‍ ഇഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹന റസാഖ് തിരുനാവായ കൈത്തക്കര കുത്ത്കല്ലിലെ ഡോ. അബ്ദുള്‍ റസാക്കിന്റെയും ഡോ. ആഷിദഎന്നിവരുടെയും രണ്ടാമത്തെ മകളാണ്. ഏക സഹോദരി റെന റസാഖ് ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

 

 

Sharing is caring!