കുറ്റിപ്പുറം ഹൈസ്‌കൂളിന് സമീപം ലഹരി വസ്തുവുമായി യുവാവ് പിടിയില്‍

കുറ്റിപ്പുറം ഹൈസ്‌കൂളിന് സമീപം ലഹരി വസ്തുവുമായി യുവാവ് പിടിയില്‍

കുറ്റിപ്പുറം: ഹൈസ്‌കൂളിന് സമീപത്ത് നിന്ന് ലഹരി വസ്തുവുനായി ഒരാളെ കുറ്റിപ്പുറം പൊലീസ് പിടികൂടി. പുത്തനത്താണി പുന്നത്തല വീട്ടില്‍ റഹീം (30) എന്നയാളെയാണ് കുറ്റിപ്പറം ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസരത്ത് നിന്ന് പൊലീസ് പിടികൂടിയത്. ഇയാള്‍ കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കുന്ന സംഘാംഗമാണെന്ന് പൊലീസ് അറിയിച്ചു. ഇതോടൊപ്പം കഞ്ചാവ് വലിച്ചു കൊണ്ടിരുന്ന മൂന്ന് കൗമാരക്കാരെയും പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുത്ത് രക്ഷിതാക്കളെ വിളിച്ചു വരുത്തി ലഹരി വിമുക്തി ചികിത്സയ്ക്കയച്ചു
കഞ്ചാവ് കേസില്‍ പിടികൂടിയ റഹീം. ( കഴുത്തില്‍ ടവ്വലുള്ളയാള്‍.

 

Sharing is caring!