മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശിയെ ബൈക്ക് സഹിതം തട്ടിക്കാണ്ട് പോയി മര്‍ദ്ദിച്ചവശനാക്കി കുഴല്‍പ്പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
മലപ്പുറം: കടകശ്ശേരി വെച്ച് കഴിഞ്ഞ വര്‍ഷം കുഴല്‍പ്പണവുമായി വന്നയാളെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി റിമാന്റിലായി. കടകശേരി ചക്കയില്‍ വീട്ടില്‍ അക്ബര്‍ (30) എന്നയാളെയാണ് ഇന്നു തിരൂര്‍ കോടതി റിമാന്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം കടകശ്ശേരിയില്‍ കുഴല്‍പ്പണ വിതരണത്തിനെത്തിയ മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശിയെ ബൈക്ക് സഹിതം തട്ടിക്കാണ്ട് പോയി മര്‍ദ്ദിച്ചവശനാക്കി പാലക്കാട് കോങ്ങാട് ഭാഗത്ത ഉപേക്ഷിക്കുകയായിരുന്നു. തവനൂര്‍ കടകശ്ശേരി ഭാഗത്ത് വെച്ച് പണവുമായിവന്നയാളെ പ്രതികള്‍ മര്‍ദ്ദിച്ചവശനാക്കി കാറില്‍ കൊണ്ട് പോയി കണ്ണ് കെട്ടി കോങ്ങാട് ഇറക്കിവിടുകയായിരുന്നു. തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാറും മറ്റും പിന്നീട് പൊലീസ് പാലക്കാട് ഭാഗത്ത് നിന്ന് പിടിച്ചെടുത്തു. ഈ കേസിലെ അക്ബറിന്റെ കൂട്ടുപ്രതിയായ വിജേഷ് 24 പൂളക്കുണ്ട് (ഒ). കോങ്ങാട് എന്നയാള്‍ മുമ്പ് അറസ്റ്റിലായിരുന്നു. ഇയാള്‍ . മുമ്പും കുഴല്‍പ്പണക്കവര്‍ച്ചക്കേസില്‍ പ്രതിയാണ്. ഈ കേസിലെ മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]