മലപ്പുറത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗീകമായി ഉപദ്രവിക്കുകയും അശ്ലീല വീഡിയോകള്‍ കാണിക്കുകയും ചെയ്ത പ്രതി പിടിയില്‍

മലപ്പുറത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗീകമായി ഉപദ്രവിക്കുകയും അശ്ലീല വീഡിയോകള്‍ കാണിക്കുകയും ചെയ്ത പ്രതി പിടിയില്‍

പരപ്പനങ്ങാടി : മലപ്പുറം ചെട്ടിപ്പടി സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗീകമായി ഉപദ്രവിക്കുകയും അസ്ലീല വീഡിയോകള്‍ കാണിക്കുകയും ചെയ്ത കേസിലെ പ്രതി വാകയില്‍ ഷിനോജ് (43 )നെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. 2020 ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച കാര്യത്തിനും മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിച്ചതിനും കുട്ടിയുടെ അമ്മ സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത് .ഒക്ടോബര്‍ 19 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ പരപ്പനങ്ങാടി സിഐ ഹണി കെ.ദാസ് അറസ്റ്റ് ചെയ്തു . പരപ്പനങ്ങാടി കൂട്ടു മൂച്ചി ഭാഗത്ത് നിന്നുമാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പരപ്പനങ്ങാടി അഡീ. എസ് ഐ സുരേഷ് കുമാര്‍, പോലീസുകാരായ ആല്‍ബിന്‍ , ജിനേഷ് , സമ്മാസ് , ഫൈസല്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.

 

Sharing is caring!