വീട്ടമ്മയെ അടിച്ചു കവിളെല്ല് പൊട്ടിച്ച സംഭവം : പ്രതിക്ക് മുന്‍കൂര്‍ ജാമ്യമില്ല

വീട്ടമ്മയെ അടിച്ചു കവിളെല്ല് പൊട്ടിച്ച സംഭവം : പ്രതിക്ക് മുന്‍കൂര്‍ ജാമ്യമില്ല

മഞ്ചേരി : വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ മര്‍ദ്ദിക്കുകയും പട്ടിക വടികൊണ്ടടിച്ച് കവിള്‍ എല്ല് പൊട്ടിക്കുകയും ചെയ്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. എടവണ്ണ കുണ്ടുതോട് ചെറിയപറമ്പ് മണ്ണൂക്കടവന്‍ മുര്‍ഷിദിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 സെപ്തംബര്‍ 29ന് രാത്രി 10.45നാണ് സംഭവം. എടവണ്ണ കുണ്ടുതോട് ചെറിയപറമ്പ് വലിയപീടിയേക്കല്‍ ബഷീറിന്റെ ഭാര്യ സൗദ (51) ആണ് പ്രതി. മുന്‍വിരോധം വെച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി സൗദയെ പട്ടിക വടികൊണ്ടടിക്കുകയായിരുന്നു. തടയാനെത്തിയ ഭര്‍ത്താവിനും തലയ്ക്കടിയേറ്റു. ഷെഡ്ഡില്‍ നിര്‍ത്തിയിട്ട കാറിന് കേടുപാടുകള്‍ വരുത്തിയതായും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. എടവണ്ണ എസ് ഐ കെ രമേശ് ബാബുവാണ് കേസന്വേഷിക്കുന്നത്.

Sharing is caring!