പെരിന്തല്‍മണ്ണയില്‍ ഒന്നരക്കോടിയുടെ കഞ്ചാവുമായി മൂവര്‍സംഘം പിടിയില്‍
പെരിന്തൽമണ്ണ: ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ 205 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിൽ . പിടികൂടിയത് അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കോടിയോളം രൂപ വില വരുന്ന കഞ്ചാവ്
ടൗണിൽ നിന്നും മോഷണം പോയ ലോറിയെ പിന്തുടർന്നുള്ള അന്വേഷണം ചെന്നെത്തിയത് അന്തർസംസ്ഥാന കഞ്ചാവു മാഫിയാസംഘത്തിലേക്ക്.
ഒഡീഷയിൽ നിന്നും കേരളം,തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് മോഷ്ടിച്ച ലോറികളിൽ രൂപമാറ്റം വരുത്തി വൻതോതിൽ കഞ്ചാവെത്തിച്ച് വിൽപന നടത്തുന്ന കൊയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത്ത് ദാസ് IPS ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈസംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് പെരിന്തൽമണ്ണ Dysp എം.സന്തോഷ്കുമാർ,സിഐ.സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊയമ്പത്തൂർ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖ്(25) , കുനിയംപുത്തൂർ സ്വദേശി മുരുകേശൻ(48), ആലുവ സ്വദേശി പുത്തൻമാളിയേക്കൽ നൗഫൽ @ നാഗേന്ദ്രൻ (48) എന്നിവരെ പെരിന്തൽമണ്ണ എസ്. ഐ. സി.കെ.നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഗസ്റ്റ് 7 നാണ് പെരിന്തൽമണ്ണ സവിത തീയ്യേറ്ററിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന അശോക് ലെയ്ലാൻ്റ് ലോറി മോഷണം പോയത്. തുടർന്ന് സമീപത്തുള്ള cctv ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മുൻപ് ലോറി മോഷണ ക്കേസുകളിൽ പ്രതിയായവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ കൊയമ്പത്തൂർ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖിനെ തിരിച്ചറിഞ്ഞ് കാറിൽ വരികയായിരുന്ന ആഷിഖിനെ യും കൂടെയുണ്ടായിരുന്ന നൗഫൽ @നാഗേന്ദ്രനേയും സി.ഐ.സുനിൽ പുളിക്കൽ, എസ്.ഐ സി.കെ.നൗഷാദ്, എന്നിവരടങ്ങുന്ന സംഘം പിന്തുടർന്ന് കൊയമ്പത്തൂർ സേലം ഹൈവേയിൽ വച്ച് കസ്റ്റഡിയിലെടുത്ത് പെരിന്തൽമണ്ണ യിലെത്തിക്കുകയും കൂടുതൽ ചോദ്യം ചെയ്തതിൽ പെരിന്തൽമണ്ണ യിൽ നിന്നും ലോറി മോഷണം നടത്തിയതായി സമ്മതിക്കുകയും കൂടുതൽ ചോദ്യം ചെയ്തതിലാണ് ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന ഇവരുൾപ്പെടുന്ന കഞ്ചാവുകടത്ത് സംഘത്തെകുറിച്ച് സൂചന ലഭിക്കുന്നത്. തുടർന്ന് ഒഡീഷയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് സംഘത്തിലുൾപ്പെട്ട ഒരാൾ ഒഡീഷയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ലോറിയിൽ കഞ്ചാവുമായി വരുന്നുണ്ടെന്നും പ്രതികൾ ആ ലോറിയുടെ മുൻപിൽ എസ്കോർട്ടായി കാറിൽ വരുന്ന വഴിയാണ് പോലീസിൻ്റെ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ വച്ച് ലോറി പിടികൂടുന്നത്. കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നും മോഷണം നടത്തുന്ന ലോറികൾ കൊയമ്പത്തൂരിലെ രഹസ്യകേന്ദ്രങ്ങളിൽ വച്ച് രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റ് വച്ചും ഇത്തരത്തിൽ കഞ്ചാവ് കടത്താനായി ഉപയോഗിക്കുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ യിൽ നിന്നും മോഷണം നടത്തിയ ലോറി രൂപമാറ്റം വരുത്താനായി കൊടുത്തതാണെന്ന് പ്രതി മുഹമ്മദ് ആഷിഖ് പോലീസിനോടു പറഞ്ഞു.
ഒഡീഷയിൽ നിന്ന് കിലോഗ്രാമിന് 3000 രൂപമുതൽ വിലകൊടുത്ത് വാങ്ങി ചരക്ക് ലോറികളിൽ ഒളിപ്പിച്ച് കേരളം,തമിഴ്നാട് സംസ്ഥാനങ്ങളിലെ മൊത്തവിൽപനക്കാർക്ക് കൈമാറുന്ന സംഘമാണ് പിടിയിലായത്.സംഘത്തിലെ ചിലർ ആന്ധ്ര, കൊയമ്പത്തൂർ ,തിരുവനന്തപുരം ജയിലുകളിൽ ശിക്ഷയനുഭവിച്ചുവരികയാണ്.
അറസ്റ്റ് ചെയ്ത മുഖ്യപ്രതി മുഹമ്മദ് ആഷിഖ് തൃശ്ശൂർ പട്ടിക്കാട് സ്റ്റേഷൻ പരിധിയിൽ നിന്നും ലോറിമോഷണം നടത്തിയ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയതാണ്. നൗഫൽ @ നാഗേന്ദ്ര ൻ്റെ പേരിൽ പാലക്കാട് ആലത്തൂർ സ്റ്റേഷനിലും ,തിരുവല്ല എക്സൈസിലും സ്പിരിറ്റ് കള്ളക്കടത്ത് കേസുകളും തിരുവനന്തപുരം കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസും നിലവിലുണ്ട്.
പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കുമെന്നും കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പെരിന്തൽമണ്ണ Dysp എം .സന്തോഷ്കുമാർ,സിഐ.സുനിൽ പുളിക്കൽ എന്നിവർ അറിയിച്ചു.
ജില്ലാപോലീസ് മേധാവി എസ്.സുജിത് ദാസ് IPS ൻ്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാർ ,സി.ഐ.സുനിൽ പുളിക്കൽ ,എസ്.ഐ.സി.കെ.നൗഷാദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ, ഷിജു.പി.എസ്, എൻ.ടി.കൃഷ്ണകുമാർ,എം.മനോജ് കുമാർ, പ്രശാന്ത് , സജീർ, ദിനേഷ്.കെ,കബീർ,പ്രബുൽ,സുഭാഷ്, ഷാലു, മുഹമ്മദ് ഫൈസൽ, ബൈജു, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]