മലപ്പുറം ഇരിമ്പിളിയത്ത് ഇടിമിന്നലേറ്റ് വീട് തകര്‍ന്നു
വളാഞ്ചേരി:ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടി കാരപ്പറമ്പില്‍ താമസിക്കുന്ന
പിന്നാംകുന്നത്ത് മുഹമ്മദി (ആലു ) ന്റെ വീടിന്റെ വീടിന് കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലില്‍ ഭാഗികമായി കേടുപാടു സംഭവിച്ചു.
വീടിന്റെ കോണ്‍ക്രീറ്റ് പലയിടത്തും അടര്‍ന്നു വീഴുകയും വയറിംഗ് പൂര്‍ണ്ണമായും കത്തിപ്പോയി. വാഷിംഗ് മെഷീന് മെയിന്‍ സ്വിച്ച് എന്നിവ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും
ജനലുകളുടെ ചില്ലുകളും പൊട്ടിച്ചിതറി. വീട്ടുകാരെല്ലാം അകത്തുണ്ടായിരുന്നപ്പോഴാണ് അപകടം.
പൊള്ളലേറ്റും ജനല്‍ ചില്ലു തെറിച്ചുമുള്ള പരിക്കുകളോടെ പള്ളത്ത് സാറ (65)
പിന്നാംകുന്നത്ത് മുഹമ്മദ് (ആലു ) (55)
ഭാര്യ നഫീസ (45)
മകള്‍ ഉമ്മുഹബീബ (21) എന്നിവരെപ്രാഥമിക ചികിത്സക്കായി വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു.
സാരമായി പരിക്കേറ്റ രണ്ടു പേരെ പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജിലേക്കു പരിശോധനകള്‍ക്കായി മാറ്റി.
പഞ്ചായത്ത് പ്രസിഡണ്ട് കെ. മാനുപ്പ മാസ്റ്റര്‍ മെമ്പര്‍മാരായ ടി.പി.മെറീഷ്, വി.ടി.അമീര്‍ എന്നിവരും വില്ലേജ് ഇലട്രിക്സിറ്റി അധികൃതരും സംഭവസ്ഥലം സന്ദര്‍ശിച്ചു.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




