ടീം ഫിര്‍സേലേന: മത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തി

മലപ്പുറം: കോവിഡ് കാലത്ത് ഏറ്റവും വലിയ രക്തദാനം സംഘടിപ്പിച്ചതിന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ പുരസ്കാരം ലഭിച്ച പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയായ ടീം ഫിര്‍സേലേനയുടെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി.
ചെറുകുളമ്പ് ഐ.കെ.ടി. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ടീം ഫിര്‍സേലേന. സ്കൂളില്‍വെച്ചു നടന്ന ചടങ്ങ് സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധി സയ്യിദ് ഹമീദലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ചെയര്മാന് വി.പി.നിസാര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ അധ്യപകന് വി. മരക്കാര്‍ മുഖ്യാതിഥിയായി. ഭാരവാഹി സി.ഷാഫി സ്വാഗതവും, ഷഫീഖ് നന്ദിയും പറഞ്ഞു. ഫിര്സേലേനെ കൂട്ടായ്മയിലും, ബന്ധുക്കള്‍ക്കിടയിലുമായി സംഘടിപ്പിച്ച മെഹന്ദി മത്സരം, വാട്ടര്‍ കളറിംഗ് മത്സരം, ചോദ്യോത്തര മത്സരങ്ങള്‍ എന്നിവയിലെ വിജയികള്‍ക്കാണ് സമ്മാന വിതണം നടത്തിയത്.
അതോടൊപ്പം അന്നത്തെ തൈകള്‍ ഇന്ന് ‘ ഫിര്‍സേലേന അഡ്മിന്‍സ് ചലഞ്ചിലൂടെ നടത്തിയ തൈ നടല്‍ ചലഞ്ചില്‍ പങ്കെടുത്ത മുഴുവന്‍പേര്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്കി.
കോവിഡ് കാലത്ത് മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മക്കു പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍നിന്നും ലഭിച്ച പുരസ്കാരവും ചടങ്ങില്‍വെച്ചു കൈമാറി.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ വിവിധ ജീവികാരുണ്യപ്രവര്ത്തനങ്ങളാണു കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, പോലീസിനും ഫയര്‍ഫോഴ്സിനും അടക്കം ആയിരത്തിലധികം മാസ്കുകള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. അതോടൊപ്പം വിവിധ രക്തദാന ക്യാമ്പുകള്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്വെച്ചു നടത്തിയതിന് പിന്നാലെ ചെറുകുളമ്പ് ഐ.കെ.ടി. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസിന്റെ സഹകരണത്തോടെ സ്കൂളില്‍വെച്ചു മെഗാരാക്തദാന ക്യാമ്പും സംഘടിപ്പിച്ചു. വിവിധ സന്നദ്ധസംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കാളികളായി. അതോടൊപ്പം ഭവന നിര്‍മാണ സഹായം, ചികിത്സാ ധനസഹായ വിതരണം, കോവിഡ് കിറ്റ് വിതരണം തുടങ്ങിയവയും കൂട്ടായ്മക്കു കീഴില്‍ സംഘടിപ്പിച്ചിരുന്നു.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും