ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ വയോധികന് മരിച്ചു

വളാഞ്ചേരി: വളാഞ്ചേരി കോട്ടപ്പുറത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ വയോധികന് മരിച്ചു. യുവാവിന് പരുക്കേറ്റു. വലിയകുന്ന് പാണ്ട്യാലത്തൊടി വീട്ടില്‍ ശിവന് (66) ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരനായ തിരുവേഗപ്പുറ നടുവട്ടം സ്വദേശി മേലേതില്‍ ദീപകി (24)നെ പരുക്കുകളോടെ വളാഞ്ചേരിയിലെ നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.30ഓടെ ആയിരുന്നു അപകടം. കോട്ടപ്പുറം പെട്രോള്‍ പമ്പില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ സ്കൂട്ടറില്‍ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ സ്ഥലത്തെത്തിയ ആംബുലന്‍സില്‍ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവന്റെ ജീവന് രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: തങ്കം. മക്കള്‍: സുധീഷ്, സുനിത. മരുമക്കള്‍: നിഷ, ശിവദാസന്‍.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]