തിരൂരില്‍ പ്രതിഷേധ പ്രകടനത്തിനിടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കുഴഞ്ഞ് വീണു മരണപ്പെട്ടു
തിരൂര്‍: ത്രിപുരയില്‍ മുസ്ലീംങ്ങള്‍ക്കെതിരെ അക്രമം നടക്കുന്നതായി ആരോപി
ച്ച് തിരൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത പ്രവാസി കുഴഞ്ഞ് വീണു മരിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് തലക്കടത്തൂര്‍ മുണ്ടത്തോട്ടില്‍ ഹംസ (58) യാണ് പ്രകടനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്. ഖബറടക്കം ഇന്ന് രാവിലെ എട്ടിന് തലക്കടത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ ഫാത്തിമ. മക്കള്‍, അഷ്ക്കര്‍ (ദുബായ്), ആബിദ്, ഫാസിയ, ശംസിയ. മരുമക്കള്‍ ഹസ്സന്, നൗഷാദ്, ഹന്നത്ത്, മുബഷിറ.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]