മലപ്പുറം ചങ്ങരംകുളത്ത് ഗുഡ്‌സ് വാന്‍ ഇടിച്ച് വഴിയാത്രികന്‍ മരിച്ചു

മലപ്പുറം ചങ്ങരംകുളത്ത് ഗുഡ്‌സ് വാന്‍ ഇടിച്ച് വഴിയാത്രികന്‍ മരിച്ചു

ചങ്ങരംകുളം:ചിയ്യാനൂര്‍ പാടത്ത് ഗുഡ്‌സ് വാന്‍ ഇടിച്ച് വഴിയാത്രികന്‍ മരിച്ചു.ചങ്ങരംകുളം കല്ലുര്‍മ്മയില്‍ താമസിക്കുന്ന പരേതനായ ചെമ്പെലങ്ങാട് കളരിക്കല്‍ ബാലന്റെ മകന്‍ പ്രേമദാസന്‍(50) ആണ് മരിച്ചത്.തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് ശനിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് അപകടം.റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച പ്രേമദാസനെ ഗുഡ്‌സ് വാന്‍ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ പ്രേമദാസനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച കാലത്ത് ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.കണ്‍സക്ഷന്‍ ജോലിക്കാരനായ പ്രേമദാസന്‍ അവിവാഹിതനാണ്.മാതാവ് : സരോജിനി.സഹോദരന്‍ : നിത്യാനന്ദന്‍

 

Sharing is caring!