കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ചരിത്ര പുസ്തകം പുറത്തിറങ്ങി

കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ചരിത്ര പുസ്തകം പുറത്തിറങ്ങി

മലപ്പുറം: മലബാര്‍ സമര നായകന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥ ചിത്രമടങ്ങുന്ന പുസ്തകമാണെന്ന് അവകാശപ്പെടുന്ന സുല്‍ത്താന്‍ വാരിയന്‍കുന്നന്‍ പുസ്തകം പുറത്തിറങ്ങി. തിരക്കഥാകൃത്തും ഗവേഷകനുമായ റമീസ് മുഹമ്മദ് രചിച്ച പുസ്തകമാണ് പുറത്തിറങ്ങിയത്. ഇതിന്റെ കവര്‍ ഫോട്ടോ ആയി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥ ചിത്രമാണെന്ന് അവകാശപ്പെടുന്ന ഫോട്ടോയാണ് കവര്‍ഫോട്ടോയായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പത്തുവര്‍ഷമായി ബ്രിട്ടണിലും ഫ്രാന്‍സിലുമായി വാരിയന്‍ കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് ഗവേഷണത്തിനൊടുവില്‍ ഫ്രഞ്ച് ആര്‍ക്കൈവില്‍നിന്നാണ് ഫോട്ടോ ലഭിച്ചതെന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെട്ടു. ചടങ്ങ് സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

വാരിയന്‍ കുന്നത്തിന്റെ പിന്‍മുറക്കാരില്‍ ഉള്‍പെട്ട ഹാജറ കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. പി.ശിവദാസനില്‍നിന്ന് ഏറ്റുവാങ്ങി. ടുഹോണ്‍ക്രിയേഷന്‍സ് മാനേജിങ് ഡയറക്ടര്‍ സിക്കന്ദര്‍ ഹയാത്തുല്ല അധ്യക്ഷത വഹിച്ചു. ഡോ.പി.പി. അബ്ദുല്‍ റസാഖ്, ഗ്രന്ഥകാരന്‍ റമീസ് മുഹമ്മദ്, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, ഒ.പി. സുരേഷ്, വാരിയന്‍ കുന്നത്ത് ഹാജറ, എം.എച്ച്. ജവാഹിറുല്ല എം.എല്‍.എ, ഡോ.കെ.എസ്. മാധവന്‍, കുട്ടി അഹമ്മദ് കുട്ടി, ടി.പി. അഷ്‌റഫലി, മുഹമ്മദ് ശമീം, സമീര്‍ ബിന്‍സി എന്നിവര്‍ സംസാരിച്ചു.

 

 

Sharing is caring!