ഓട്ടോറിക്ഷയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് തിരൂര്‍ സ്വദേശി മരിച്ചു

ഓട്ടോറിക്ഷയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് തിരൂര്‍ സ്വദേശി മരിച്ചു

പരപ്പനങ്ങാടി: താനൂര്‍ റോഡില്‍ എന്‍.സി.സി റോഡിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ തിരൂര്‍ നിറമരതൂര്‍ സ്വദേശി മരിച്ചു. ഓട്ടോറിക്ഷയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പള്ളിമാന്റെ പുരക്കല്‍ സൈതുവിന്റെ മകന്‍ മുസ്തഫ(49) യാണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് അപകടം. പരുക്കേറ്റ മുസ്തഫയെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്:സൈനബ. ഭാര്യ:നൂര്‍ജഹാന്‍. മക്കള്‍:മുനീര്‍, ഷിഫാന, ഫാത്തിമ. സഹോദരങ്ങള്‍:റഫീഖ്, റഷീദ്, അക്ബര്‍, സല്‍മത്ത്.

 

Sharing is caring!