മലപ്പുറം എടക്കരയില്‍ ജോലി കഴിഞ്ഞു മടങ്ങുന്ന യുവതിയെ പിന്നിലൂടെയെത്തിയ പ്രതി കടന്നു പിടിച്ചു. കമുകിന്‍ തോട്ടത്തിലേക്കു വലിച്ചിഴച്ചു

മലപ്പുറം എടക്കരയില്‍ ജോലി കഴിഞ്ഞു മടങ്ങുന്ന യുവതിയെ പിന്നിലൂടെയെത്തിയ പ്രതി കടന്നു പിടിച്ചു. കമുകിന്‍ തോട്ടത്തിലേക്കു വലിച്ചിഴച്ചു

മലപ്പുറം: യുവതി ജോലി കഴിഞ്ഞു മടങ്ങവേ പിന്നിലൂടെയെത്തിയ പ്രതി കടന്നു പിടിച്ചു. കമുകിന്‍ തോട്ടത്തിലേക്കു വലിച്ചിഴക്കവെ യുവതി കുതറിമാറി. യുവതിയുടെ ശബ്ദം കേട്ടു സമീപത്ത് ആടുകളെ തീറ്റുകയായിരുന്ന പ്രദേശവാസികളായ രണ്ടു പേരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. കൊണ്ടോട്ടി പീഡനശ്രമത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് സമാനമായ ശ്രമം എടക്കരയിലും. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കന്‍ ശ്രമിച്ച പ്രതിയെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു.
മൂത്തേടം മരത്തില്‍ കടവ് കുറ്റമ്പശേരി ഷണ്‍മുഖദാസിനെയാണ് (38) എടക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ്. മഞ്ജിത്ലാല്‍ അറസ്റ്റ് ചെയ്തത്. മൂത്തേടം മരത്തിന്‍കടവിലെ നാല്‍പ്പതുകാരിയെയാണ് ഇയാള്‍ കഴിഞ്ഞ ദിവസം അപമാനിക്കാന്‍ ശ്രമിച്ചത്. യുവതി ജോലി കഴിഞ്ഞു മടങ്ങവേ പിന്നിലൂടെയെത്തിയ പ്രതി കടന്നു പിടിക്കുകയായിരുന്നു.
തുടര്‍ന്നു സമീപത്തെ കമുകിന്‍ തോട്ടത്തിലേക്കു വലിച്ചിഴക്കവെ യുവതി കുതറിമാറി. യുവതിയുടെ ശബ്ദം കേട്ടു സമീപത്ത് ആടുകളെ തീറ്റുകയായിരുന്ന പ്രദേശവാസികളായ രണ്ടു പേരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇതിനിടെ പ്രതി ഓടി മറയുകയായിരുന്നു. കമുകിന്‍ തോട്ടത്തിനു സമീപം ആള്‍ താമസമില്ലാത്ത സ്ഥലത്ത് വച്ചാണ് പീഡനശ്രമം. ഇയാള്‍ ക്രിമിനല്‍ സ്വഭാവമുള്ള ആളാണെന്നും ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തടഞ്ഞുവയ്ക്കല്‍, കടന്നാക്രമിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, മാനഹാനിയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

 

 

Sharing is caring!