കുട്ടിയുടെ മാലപൊട്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍

കുട്ടിയുടെ മാലപൊട്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍

വളാഞ്ചേരി : രണ്ടു വയസ്സുകാരിയുടെ പാദസരം പൊട്ടിച്ചെടുത്ത കേസില്‍ എടരിക്കോട് പാലച്ചിറമാട് ചങ്ങരന്‍ചോല അബ്ദുല്‍ കരീം(47) നെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

തുണി വാങ്ങാനായി അമ്മയോടൊപ്പം ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിലെത്തിയ കുട്ടിയുടെ കാലില്‍ നിന്ന് പ്രതി പാദസരം പൊട്ടിച്ചെടുക്കുകയായിരുന്നു.അമ്മ വസ്ത്രം തെരഞ്ഞെടുക്കുന്നതിനിടെ പ്രതി കുട്ടിയുടെ കാലിനു മുകളില്‍ മറ്റൊരു വസ്ത്രം മറച്ചു പിടിച്ചുകൊണ്ട് പാദസരം പൊട്ടിച്ചെടുക്കുകയായിരുന്നു.

പാദസരം കാണാതായത് ശ്രദ്ധയില്‍പ്പെട്ട മാതാവ് അപ്പോള്‍ തന്നെ കട ഉടമയോട് പറഞ്ഞു. തുടര്‍ന്ന് കടയുടമ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും, വളാഞ്ചേരി ടൗണില്‍ നിന്നും പിടികൂടിയത്.വളാഞ്ചേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ. ജെ. ജിനേഷിന്റെ നിര്‍ദ്ദേശാനുസരണം സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് റഫീഖ്, ഗ്രേഡ് എസ്.ഐ ബെന്നി, സീനിയര്‍ സി.പി.ഒ ജയകൃഷ്ണന്‍, സി.പി.ഒ ജോണ്‍സന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി.

 

Sharing is caring!