ജനകീയമായി എസ്.വൈ.എസ് മലപ്പുറം കാര്‍ഷിക ചന്ത
മലപ്പുറം: കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിച്ച കാര്‍ഷിക ചന്ത ശ്രദ്ധേയമായി. പച്ചമണ്ണിന്റെ ഗന്ധമറിയുക പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച ഹരിത മുറ്റം പദ്ധതിയിലൂടെ സോണിലെ 8 സര്‍ക്കിള്‍ സംഘകൃഷിയില്‍ നിന്ന് വിളവെടുത്ത പച്ചക്കറി വിഭവങ്ങളായിരുന്നു ചന്തയിലെ മുഖ്യ ആകര്‍ഷകം.
യുവാക്കളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തുക, അധ്വാന ശീലം പ്രോത്സാഹിപ്പിക്കുക, വിഷ രഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് പൂക്കോട്ടൂര്‍, മേല്‍മുറി, മലപ്പുറം, കോഡൂര്‍ ഈസ്റ്റ്, കോഡൂര്‍ വെസ്റ്റ്, കുറുവ, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് തുടങ്ങിയ സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ വിവിധ കാര്‍ഷിക ഇനങ്ങളാണ് വില്പനക്കെത്തിച്ചത്. അതിന് പുറമെ 600 ഓളം അടുക്കളത്തോട്ടങ്ങളില്‍ നിന്നുള്ള വിഭവങ്ങളുമുണ്ടായിരുന്നു.
കാര്‍ഷിക ചന്തയില്‍ പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് പുറമെ മണ് പാത്രങ്ങള്‍, നാടന്‍ കോഴികള്‍, ഫ്രൂട്ട്സ്, പഠനോപകരണങ്ങള്‍, പുസ്തകങ്ങള്‍, പണിയായുധങ്ങള്‍, വിവിധ തരം മസാലപ്പൊടികള്‍, ധാന്യപ്പൊടികള്‍ തുടങ്ങിയവയും ഉണ്ടായിരുന്നു. സാധാരണ വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയിലായിരുന്നു വിപണനം . ഇതിലൂടെ ലഭിക്കുന്ന ലാഭം വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുക. ചന്തയുടെ ഭാഗമായി ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവും നടത്തി.
രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നിന്ന കാര്‍ഷിക ചന്തയുടെ ഉദ്ഘാടനം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എം സ്വാദിഖ് സഖാഫി നിര്‍വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ കോഡൂര്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി സെക്രട്ടറി പി പി മുജീബുറഹ്്മാന്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുന്നാസര്‍ കോഡൂര്‍, സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി,എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡണ്ട് ദുല്‍ഫുഖാര്‍ അലി സഖാഫി, ജനറല്‍ സെക്രട്ടറി സിദ്ദീഖ് മുസ്്ലിയാര്‍ മക്കരപ്പറമ്പ്, യൂസുഫ് സഖാഫി സ്വലാത്ത് നഗര്‍, മജീദ് മദനി മേല്‍മുറി, ബദ്റുദ്ധീന്‍ കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]