പിഞ്ചു ബാലികമാരെ ബലാല്‍സംഗം ചെയ്ത 69 കാരന് ജാമ്യമില്ല
മഞ്ചേരി : ഏഴ്, ഒമ്പത് വയസ്സ് പ്രായമുള്ള സഹോദരിമാരെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന വയോധികന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. കല്പകഞ്ചേരി വളവന്നൂര്‍ പെരുമണ്ണ ക്ലാരി പൂന്തോട്ടപ്പടി പോത്തുംപെട്ടി മൊയ്തീന് (69)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി എസ് നസീറ തള്ളിയത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 24നും ഇയാളുടെ ജാമ്യാപേക്ഷ ഇതേ കോടതി തള്ളിയിരുന്നു.
2021 ഓഗസ്റ്റ് മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. കുട്ടികളുടെ പരാതിയെ തുടര്‍ന്ന് കല്പകഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ റിയാസ് രാജ ആഗസ്റ്റ് 21ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]