മലപ്പുറം പൊന്നാനിയില്‍ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19കാരന്‍ അറസ്റ്റില്‍

മലപ്പുറം പൊന്നാനിയില്‍ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19കാരന്‍ അറസ്റ്റില്‍

പൊന്നാനി: പൊന്നാനിയില്‍ പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പത്തൊന്‍പത്കാരന്‍ അറസ്റ്റില്‍. പൊന്നാനി സ്വദേശി പരീകുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാഖ് (19) ആണ് കേസില്‍ അറസ്റ്റിലായത്. മാസങ്ങള്‍ക്ക് മുമ്പാണ് പീഡനം നടന്നത്. എന്നാല്‍ സംഭവത്തെത്തുടര്‍ന്ന് ഭയപ്പെട്ട പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ദിവസങ്ങള്‍ക്ക് മുമ്പ് അസ്വസ്ഥതകള്‍ പ്രകടനമായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു.ഇതേത്തുടര്‍ന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാര്‍ അറിഞ്ഞത്.തുടര്‍ന്ന് ബന്ധുക്കള്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കുകയും അഷ്ഫാഖിനെ പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നീലചിത്രങ്ങള്‍ അമിതമായി കാണുന്നത് കൗമാരക്കാരന്‍ പതിവാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.പ്രതിക്കെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തത്.പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

 

Sharing is caring!