പരപ്പനങ്ങാടിയില്‍ 64കാരി ട്രെയിന്‍ ഇടിച്ച് മരിച്ചു

പരപ്പനങ്ങാടിയില്‍ 64കാരി ട്രെയിന്‍ ഇടിച്ച് മരിച്ചു

പരപ്പനങ്ങാടി: 64 കാരി തീവണ്ടി തട്ടി മരിച്ചു. പരപ്പനങ്ങാടി അറ്റത്തങ്ങാടിയിലെ തെക്കുംപറമ്പില്‍ നഫീസ (64) ആണ് ബുധനാഴ്ച്ച പുലര്‍ച്ചെ തീവണ്ടി തട്ടി മരിച്ചത്. ഇവര്‍ മാസങ്ങളായി മനോനില തെറ്റിയ നിലയിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. പുലര്‍ച്ചെ വീട്ടില്‍ നിന്ന് റെയിലിന്റെ ഓരം ചേര്‍ന്ന് നില്‍ക്കവെയാണ് അപകടം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചിറമംഗലം ജുമമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.
മക്കള്‍: മുസ്ഥഫ ,ആസിയ
മരു: അഷ്‌റഫ് ,സായിദ

 

Sharing is caring!