മൊബൈല്‍ അബദ്ധത്തില്‍ കൈയ്യില്‍ നിന്നും വീണ് പൊട്ടി; മനോവിഷമത്തില്‍ മലപ്പുറം പൊന്നാനിയിലെ 16കാരന്‍ ആത്മഹത്യചെയ്തു

മൊബൈല്‍ അബദ്ധത്തില്‍ കൈയ്യില്‍ നിന്നും വീണ് പൊട്ടി; മനോവിഷമത്തില്‍ മലപ്പുറം പൊന്നാനിയിലെ 16കാരന്‍ ആത്മഹത്യചെയ്തു

മൊബൈല്‍ അബദ്ധത്തില്‍ കൈയ്യില്‍ നിന്നും വീണ് പൊട്ടിയ മനോവിഷമത്തില്‍ 16കാരന്‍ പതിനാറുകാരന്‍ ആത്മഹത്യചെയ്തു. മലപ്പുറം പൊന്നാനി പുത്തന്‍കുളത്താണ് സംഭവം. സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ മൊബൈല്‍ താഴെ വീണ് പൊട്ടിയ മനോവിഷമത്തിലാണ് പതിനാറുകാരന്‍ വീട്ടില്‍ തൂങ്ങിമരിച്ചത്.

പൊന്നാനി പുത്തന്‍കുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകന്‍ നിഷാം ( 16 ) ആണ് ആത്മഹത്യ ചെയ്തത്.മൊബൈല്‍ പൊട്ടിയതോടെ പിതാവിനോട് പറയുമെന്ന് സഹോദരി പറഞ്ഞിരുന്നു.ഇതോടെ രക്ഷിതാവ് ചീത്ത പറയുമെന്ന് ഭയന്ന കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പറയുന്നു. പൊന്നാനി എം ഐ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന നിഷാം പ്ലസ് വണ്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.പോസറ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പിതാവ്: മുഹമ്മദലി. മാതാവ്: റഹ്മത്ത്.സഹോദരങ്ങള്‍:നിഷാന, നിയ

 

 

Sharing is caring!