താനൂര്‍ ദേവധാര്‍ റെയില്‍വെ മേല്‍പാലത്തിന് മുകളില്‍നിന്നും ബസ് 10അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞ് 40ഓളംപേര്‍ക്ക് പരുക്ക്

താനൂര്‍: താനൂരില്‍ ബസ മറിഞ്ഞ് 40ഓളംപേര്ക്കു പരുക്ക്. ഇന്നു വൈകിട്ടു ആറുമണിയോടെ കുറ്റിപ്പുറത്ത് നിന്നും പരപ്പനങ്ങാടിയിലേക്ക് യാത്രക്കാരുമായി പോകുന്ന തവക്കല്‍ ബസ്സാണ് താനൂര്‍ ദേവധാര്‍ റെയില്‍വെ മേല്പപാലത്തിന് മുകളില്‍ നിന്നും പത്തടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞത്. ചതുപ്പ് നിലമായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. പാലത്തിന്റെ മുകളില്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ്സ് താഴെക്കു പതിച്ചത്. ബസ്സില്‍ നാല്പതിലേറെ യാത്രക്കാരുണ്ടായിരുന്നതായി മറ്റുയാത്രക്കാര്‍ പറഞ്ഞു. ഇരുപത് ദിവസം മുമ്പാണ് പാലത്തിന് മുകളില്‍ തൊട്ടടുത്ത് ലോറിയും ബസ്സും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരണപ്പെട്ടിരുന്നു.
പരിക്കേറ്റ ഗിരിജ സ്കൂള്‍പടി, ഗിരീഷ് കുമാര്‍ പനങ്ങാട്ടൂര്‍, ഷൈനി താനൂര്‍, സഹീറചിറക്കല് , ഫാരീസ്, താനാളൂര്‍, സുബ്രമണ്യന്‍ കെ ,പുരം, സുഹൈല്‍ ചാലിയം, ഐശ്വര്യ കാട്ടിലങ്ങാടി, ഭദ്ര പൂരപ്പുഴ, വിനോദ് കുമാര്‍ മൂലക്കല്, ഫാത്തിമ മൂലക്കല്, രാഗേഷ് മോര്യ, അവിഷ്ണ താനൂര്‍, ഗിരീഷ്കുമാര്മാഷ്, തിരുവനന്തപുരം, ഖമറുന്നിസ താനൂര്‍, എന്നിവരെ താനൂര്‍ യൂണിറ്റ് ഹോസ്പ്പിറ്റലിലും ഗുരുതരമായ പരിക്കേറ്റ ഗിരീഷ്, മിനി, നീതു, ഷഹദിയ, സുരേഷ് എന്നിവരെ കോട്ടക്കല്‍ മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. മറ്റുചിലരെ തിരൂരിലെ ആശുപത്രിയിലും പ്രവേളിപ്പിച്ചു.
സ്ഥലത്ത് താനൂര്‍ സിഐ. ജീവന് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസും, താനൂര്‍ – തിരൂര്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകളും ,റാപ്പിഡ് റസ്ക്യൂ ഫോഴ്സും, ടോമകെയര്, ആക്ടിവ് ബോയ്സ്, വൈറ്റ് ഗാഡ് ,നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി,
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]