മലപ്പുറത്തുകാരന്റെ കരുത്തില്‍ ദേശീയ ടെന്നീസ് ക്രിക്കറ്റില്‍ ദേശീയ ചാമ്പ്യന്‍മാരായി കേരളം

പൊന്നാനി: ഉത്തര്‍പ്രദേശില്‍ നടന്ന ആറാമത് ദേശീയ ടെന്നീസ് ക്രിക്കറ്റില്‍ രാജസ്ഥാനെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി കേരളം ചാമ്പ്യന്‍മാരായി.പൊന്നാനി തൃക്കാവ് സ്വദേശി ജസീം നയിച്ച കേരള ടീം ആദ്യമായാണ് ടെന്നീസ് ക്രിക്കറ്റില്‍ ദേശീയ ചാമ്പ്യന്‍മാരായത്. പൂള്‍ മാച്ച് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയ കേരളം ക്വാര്‍ട്ടറിലും, സെമിഫൈനലിലും, ഫൈനലിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ജേതാക്കളായത്. ടെന്നീസ് ക്രിക്കറ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 28 സംസ്ഥാനങ്ങളിലെ ടീമുകള്‍ പങ്കെടുത്തു.ദേശീയ ചാമ്പ്യന്‍മാരായത്തോടെ ടെന്നീസ് ക്രിക്കറ്റ് ഇന്ത്യന്‍ ടീമിലേക്കുള്ള കാത്തിരിപ്പിലാണ് ജസീമും സംഘവും. വര്‍ഷങ്ങളായി കേരളത്തിലുടനീളം വിവിധ ടീമുകളില്‍ കളിക്കുന്ന ജസീം വിദേശ ടീമുകളിലും ഇടം നേടിയിട്ടുണ്ട്. അജ്മാന്‍ പ്രീമിയര്‍ ലീഗില്‍ ഡി.സി റോയല്‍സിനായി കളിക്കാന്‍ ജസീം ഇന്ന് (ബുധന്‍) പുറപ്പെടും. ജസീമിന് പുറമെ പൊന്നാനി സ്വദേശികളായ ഇസ്മായില്‍, ദില്‍ഷാദ്, നിഷാം എന്നിവര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ലക്ഷദ്വീപ് ടീമിന് വേണ്ടിയും കളത്തിലിറങ്ങിയിരുന്നു

 

 

Sharing is caring!