ചങ്ങരംകുളത്ത് വ്യാപാരിയെ തട്ടി കൊണ്ട് പോയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ
ചങ്ങരംകുളം: വ്യാപാരിയെ തട്ടി കൊണ്ട് പോയി മർദ്ധിച്ച് ആഡംബരകാറും സ്വർണ്ണവും അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കൾ തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ കൂടി ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.വെളിയംകോട് തണ്ണിത്തുറക്കൽ സ്വദേശി നിസാമുദ്ധീൻ(30)നെയാണ് ചങ്ങരംകുളം സി.ഐ ബഷീർ ചിക്കലിന്റെ നേതൃത്വത്തിൽ തിരൂർ ഡി.വൈ.എസ്.പിയുടെ കീഴിലുള്ള പ്രത്യേക അന്യേഷണ സംഘം അറസ്റ്റ് ചെയ്തത്.ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം.ആഢംഭര കാർ,സ്വർണ്ണാഭരണം,പണം,വിലകൂടിയ വാച്ച്,അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് സംഘം കവർന്നത്.കാർ നേരത്തെ തന്നെ അന്യേഷണ സംഘം കണ്ടെത്തിയിരുന്നു.കഴിഞ്ഞ ആഴ്ചയിലാണ് മറ്റൊരു കേസിൽ ഒളിവിൽ കഴിഞ്ഞ നിസാമുദ്ധീൻ പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്.റിമാന്റിലായ പ്രതിയെ അന്യേഷണ ഉദ്ധ്യോഗസ്ഥരായ ചങ്ങരംകുളം എസ്.ഐ മാരായ വിജിത്ത്, ആന്റോ ഫ്രാൻസിസ്,എസ്.സി.പി.ഒ മാരായ രാജേഷ്,ഷിജു,ശ്രീകുമാർ എന്നിവർ ചേർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.14 ഓളം പ്രതികൾ ഉള്ള കേസിൽ 9 പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.4 പേരെ ഇനിയും കണ്ടെത്താനുണ്ട്.കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പ് പൂർത്തിയാക്കി പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]