ബായാര്‍ തങ്ങളെന്ന വ്യാജേനേ സുഹൃത്തില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

ബായാര്‍ തങ്ങളെന്ന വ്യാജേനേ സുഹൃത്തില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

കോട്ടക്കല്‍: ബായാര്‍ തങ്ങളെന്ന് തെറ്റിധരിപ്പിച്ച് സുഹൃത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതിയെ കോട്ടക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. തിരൂരങ്ങാടി സ്വദേശി അരീക്കന്‍ മര്‍സൂക്ക് (35) നെയാണ് അറസ്റ്റു ചെയ്തത്. ഇദ്ദേഹത്തിന്റെ സുഹൃത്തായ കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശി മുളഞ്ഞിപുലാന്‍ അര്‍ശക്കിന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്നെ വിജേനയാണ് പണം തട്ടിയത്. പ്രതി താന്‍ ബായാര്‍ തങ്ങളാണെന്ന് പറഞ്ഞു അവരെ വാട്‌സ് ആപ്പ് ചാറ്റു നടത്തുകയായിരുന്നു. പ്രശ്‌ന പരിഹരണത്തിനായി പലതവണയായി ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് പറ്റിക്കുകയാണുണ്ടായത്. തട്ടിപ്പിനിരയായ അര്‍ശക്ക് തന്നില്‍ നിന്ന് 55 ലക്ഷം തട്ടിയെടുത്തതായി പോലീസിനോട് പറഞ്ഞു. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജറാക്കി റിമാന്റു ചെയ്തു.

 

Sharing is caring!