വട്ടപ്പാറയിലെ അപകട ഭീഷണിയുള്ള അക്കേഷ്യ മരങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽവെട്ടിമാറ്റി

വളാഞ്ചേരി: വട്ടപ്പാറ മുകളിൽ സി.ഐ ഓഫീസിന് സമീപം മുതൽ വട്ടപ്പാറ ഇറക്കത്തിൽ ദേശീയപാതയോട് ചേർന്ന റവന്യൂ ഭൂമിയിലെ അപകട ഭീഷണിയുള്ള അക്കേഷ്യ മരങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ വെട്ടിമാറ്റി.വർഷങ്ങൾക്ക് മുമ്പ് സാമൂഹ്യ വനവൽക്കരണത്തിൻ്റെ ഭാഗമായി വനം വകുപ്പിൻ്റെ നേതൃത്വത്തിലാണ് ഇവിടെ അക്കേഷ്യ മരങ്ങൾ നട്ടുപിടിപ്പിച്ചത്. റോഡിനേക്കാൾ ഉയരമുള്ള പറമ്പിലെ മരങ്ങൾ റോഡിലേക്ക് ചാഞ്ഞാണ് കിടക്കുന്നത്. ശക്തമായ മഴയിൽ മണ്ണിളകിപ്പോയിരുന്നതിനാൽ ചെറിയ കാറ്റടിച്ചാൽ പോലും മരങ്ങൾ റോഡിലേക്ക് കടപുഴകി വീഴുന്നത് പതിവായിരുന്നു.എല്ലാ വർഷക്കാലത്തും ചെറുതും വലുതുമായി മരങ്ങൾ കടപുഴകിയും, കമ്പുകൾ പൊട്ടിയും ദേശീയപാതയിലേക്ക് പതിക്കാറുണ്ടെങ്കിലും ഭാഗ്യവശാൽ ദുരന്തങ്ങളൊന്നും സംഭവിച്ചിരുന്നില്ല. എന്നാൽ ഒരാഴ്ച മുമ്പ് ഓടിക്കൊണ്ടിരിക്കെ കാറിന് മുകളിൽ മരം കടപുഴകി വീണിരുന്നു. റോഡിൻ്റ മറുവശത്തുകൂടി കയറ്റം കയറി പോകുന്നതിനിടെ മരം വീണതിനാൽ മരത്തിൻ്റെ ഒരു ഭാഗം മാത്രമേ കാറിൽ പതിച്ചിരുന്നുള്ളൂ. കമ്പ് പതിച്ച് കാറിന് വലിയ നഷ്ടം സംഭവിച്ചെങ്കിലും യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രാത്രികാലങ്ങളിൽ മരങ്ങൾ ദേശീയ പാതയിൽ പതിക്കുമ്പോൾ അവ നീക്കം ചെയ്യുന്നതു വരെ മണിക്കൂറുകളോളം പലപ്പോഴും ഗതാഗതം സ്തംഭിക്കാറുണ്ട്. പൊലീസും, നാട്ടുകാരും കഠിനാധ്വാനം ചെയ്താണ് റോഡിൽ വീണ് കിടക്കുന്ന മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കാറ്. കഴിഞ്ഞ ജനുവരി അവസാനം മരംമുറിക്കുന്നതിനാവശ്യമായ ലേല നടപടികൾ റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിയിരുന്നുവെങ്കിലും, സർക്കാർ നിശ്ചയിച്ച വിലയുടെ അടുത്തു പോലും എത്താതിരുന്നാൽ അന്ന് ലേല നടപടികൾ നിർത്തിവെക്കുകയാണുണ്ടായത്. യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയാവുന്ന മരങ്ങൾ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിന്നു.
ഈ വർഷം കാലവർഷം തുടങ്ങിയതിന് ശേഷം അഞ്ചോളം തവണയാണ് മരങ്ങൾ ദേശീയ പാതയിൽ വീണ് ഗതാഗതം തടസ്സപ്പെട്ടത്.
കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗത്തിൽ വാർഡ് കൗൺസിലർ മുജീബ് വാലാസി ഈ വിഷയം ഉന്നയിച്ചതിനെ തുടർന്ന് ഇതിനു വേണ്ട നടപടിക്രമങ്ങളുമായി നഗരസഭാ ചെർമാൻ്റ നേതൃത്വത്തിൽ രംഗത്തിറങ്ങി ദേശീയ പാതയിലേക്ക് ചാഞ്ഞു നിന്നിരുന്ന മരങ്ങൾ വെട്ടി മാറ്റിയത്. വളാഞ്ചേരി പൊലീസിൻ്റെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചു. സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരുടെ സഹായത്തോടെയാണ് മരങ്ങൾ മുറിച്ചു നീക്കിയത്.
നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, വാർഡ് കൗൺസിലറും, വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷനുമായ മുജീബ് വാലാസി, കൗൺസിലർമാരായ ആബിദാ മൻസൂർ, സദാനന്ദൻ കൊട്ടീരി, ശിഹാബ് പാറക്കൽ, സന്നദ്ധ പ്രവർത്തകരായ താഹിർ വട്ടപ്പാറ, കെ.സി. ഇസ്മായിൽ, കുഞ്ഞാവ വട്ടപ്പാറ, വി. ലത്തീഫ്, ആഷിഖ് തുളുനാടൻ, ഒ.പി ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]