കൊണ്ടോട്ടിയില്‍ യുവതിയെ ബലാല്സംഗംചെയ്യാന് ശ്രമം കല്ലുകൊണ്ട് യുവതിയുടെ തലക്കടിയേറ്റു
മലപ്പുറം: കൊണ്ടോട്ടിയില്‍ യുവതിക്ക് നേരെ പീഡനശ്രമം. ചെറുത്ത യുവതിയെ പ്രതി ക്രൂരമായി ആക്രമിച്ചു. കല്ലുകൊണ്ട് യുവതിയുടെ തലക്കടിയേറ്റു. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
കൊണ്ടോട്ടിക്കടുത്ത് ഒരു വാഴത്തോട്ടത്തിലാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് യുവതിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയാണ് ബലാത്സംഗ ശ്രമത്തെക്കുറിച്ച് പൊലീസിന് മൊഴി നല്‍കിയത്. പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു ചെരുപ്പ് വാഴത്തോട്ടത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]