നിധി കിട്ടിയെന്ന് പറഞ്ഞ് സ്വര്‍ണ്ണ നിറമുള്ള കുഴല്‍ വില്‍പ്പന നടത്തി പതിനൊന്നര ലക്ഷം രൂപ തട്ടിയ പ്രതികള്‍ക്ക് ജാമ്യമില്ല
മഞ്ചേരി : നിധി കിട്ടിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വര്‍ണ്ണ നിറമുള്ള കുഴല്‍ വില്‍പ്പന നടത്തി പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കരുവാരക്കുണ്ട് പുന്നക്കാട് വലിയ കണ്ടത്തില്‍ തോമസ് (47)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 ആഗസ്റ്റ് 24ന് പരാതിക്കാരന്റെ ഉടമസ്ഥതയില്‍ പാണ്ടിക്കാട് തമ്പാനങ്ങാടിയിലുള്ള ലോഡിജില്‍ മുറി ബുക്ക് ചെയ്യാനെത്തിയ പ്രതി തനിക്ക് നിധി കിട്ടിയെന്ന് വിശ്വസിപ്പിച്ച് ആഗസ്റ്റ് 31ന് സ്വര്‍ണ്ണനിറമുള്ള കുഴല്‍ നല്‍കി പണം തട്ടിയെടുത്തുവെന്നാണ് കേസ്. വ്യാജമെന്ന് കണ്ടെത്തി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. 2021 സെപ്തംബര്‍ 18ന് അറസ്റ്റിലായ പ്രതിയെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) റിമാന്റ് ചെയ്യുകയായിരുന്നു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




