തമിഴ്‌നാട് പൊള്ളാച്ചിയില്‍ വഹനാപകടത്തില്‍ മലപ്പുറത്തുകാരന്‍ മരിച്ചു

മൂന്നിയൂര്‍ : ത്മിഴ്‌നാട്ടിലെ പൊള്ളാച്ചിയിലുണ്ടായ വാഹന അപകടത്തില്‍ തലപ്പാറ സ്വദേശി മരിച്ചു. കൈതകത്ത് മുള്ളുങ്ങല്‍ മായിന്‍ കുട്ടി (68)യാണ് മരിച്ചത് .ശനിയാഴ്ച രാത്രി 12 മണിയോടെയാണ് പൊള്ളാച്ചിക്കടുത്ത് സ്വാമിനാഥപുരത്ത് അപകടമുണ്ടായത് . ഇദ്ദേഹം നടത്തിയിരുന്ന ഹോട്ടല്‍ അടച്ച് റൂമിലേക്ക് പോകവെയാണ് മായിന്‍ കുട്ടിയെ ബൈക്കിടിച്ചത് . സാരമായി പരിക്കേറ്റ ഇദ്ദേഹഹത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു . അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്കും പരിക്കുണ്ട്. . രണ്ടാഴ്ച മുമ്പാണ് മായിന്‍ കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം ഇവിടെ പുതുതായി ഹോട്ടല്‍ തുടങ്ങിയത് . മൃതദേഹം
പോസ്റ്റ്‌മോമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച മുട്ടിച്ചിറ ജുമാ മസ്ജിദ് കബറിസ്ഥാനില്‍ മറവ് ചെയ്യും.
ഭാര്യ: ഖദീജ മക്കള്‍ : സെനീറ, ഫാറൂഖ്, നൗഷാദ്, ഫൈ
സല്‍, സഫ് വാന്‍, മരുമക്കള്‍ : അബ്ദുല്‍ അസീസ് മുസ്ല്യാര്‍(വി കെ
പടി) ആസിഫ, ജുമൈല , അസ്ലിയത്ത്, സെമീറ. സഹോദരങ്ങള്‍: കുഞ്ഞിമ്മ്
, അഹമ്മദ്, സൈതലവി, അബ്ദുല്‍ കരീം, കുഞ്ഞിപ്പാത്തുമ്

 

Sharing is caring!