50ഓളം മോഷണക്കേസില്‍ പ്രതിയായ കാക്ക ഷാജിയുമായി തെളിവെടുപ്പ് നടത്തി

50ഓളം മോഷണക്കേസില്‍ പ്രതിയായ  കാക്ക ഷാജിയുമായി തെളിവെടുപ്പ് നടത്തി

കഴിഞ്ഞ ദിവസം താനൂർ പോലീസ് അറസ്റ്റ് ചെയ്ത കുപ്രസിദ്ധ  മോഷ്ടാവ് കാക്ക ഷാജിയുടെ പേരിലുള്ളത് 50 ഓളം കേസുകൾ.
തേഞ്ഞിപ്പലത്ത്
ഉറങ്ങികിടന്ന യുവതിയുടെയും കുഞ്ഞിന്റെയും സ്വർണ്ണാഭരണങ്ങൾ ജനൽ വഴി മോഷണം നടത്തിയ കേസിൽ
 കാക്ക ഷാജിയെ തേഞ്ഞിപ്പലത്ത് തെളിവെടുപ്പിനെത്തിച്ചു.
 തേഞ്ഞിപ്പലം എസ് ഐ
വാരിജാക്ഷൻ ചോലയിലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ മാസം 30 ന് തേഞ്ഞിപ്പലം
വൈ.എം നഗറിലെ എണ്ണക്കാട്ട് കുഞ്ഞി മുഹമ്മദിന്റെ വീട്ടിലാണ്  രാത്രികവർച്ച നടന്നത്. കുഞ്ഞി മുഹമ്മദിന്റെ മരുമകളുടെ നാല്
പവൻ പാദസ്വരവും കുഞ്ഞിന്റെ കാലിലെ രണ്ടര പവൻ തണ്ടയുമാണ് നഷ്ടപ്പെട്ടിരുന്നത്.
താനൂർ പോലീസ്
 അറസ്റ്റ് ചെയ്ത കാക്ക ഷാജിയെ ചോദ്യം ചെയ്തപ്പോഴായിരുന്നു തേഞ്ഞിപ്പലത്തെ കവർച്ചയുടെ ചുരുളഴിഞ്ഞത്. വിരലടയാള പരിശോധനയിലും ഇയാളെ തിരിച്ചറിഞ്ഞിരുന്നു. മലപ്പുറം തൃശൂർ പാലക്കാട് എന്നീ ജില്ലകളിൽ രാത്രികാലങ്ങളിൽ ജനൽ വഴി മോഷണം നടത്തി പിടിയിലായ പ്രതി വീണ്ടും മോഷണം നടത്തുകയായിരുന്നു. ജയിലിൽ നിന്നിറങ്ങി മാസങ്ങൾക്കിടെയാണ് വീണ്ടും മോഷണം നടത്തി പിടിയിലാക്കുന്നത്. ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലാളി 50ഓളം മോഷണ കേസുകളിലെ പ്രതിയാണ് കാക്ക ഷാജി.
   ജനൽ പൊളി തുറന്ന് മോഷ്ടാവ് കവർച്ച നടത്തിയ രീതി പ്രതി പോലീസിന് വിവരിച്ച് കൊടുത്തു.
മോഷണം നടന്ന ദിവസം പോലീസ് നായയും , വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

Sharing is caring!