വനിതകളില്ലാതെയും ‘ഹരിത’ വിവാദത്തില്‍ വനിതകളെ പിന്തുണച്ചവരെ ഒഴിവാക്കിയും യൂത്ത് ലീഗ്

വനിതകളില്ലാതെയും ‘ഹരിത’ വിവാദത്തില്‍ വനിതകളെ പിന്തുണച്ചവരെ ഒഴിവാക്കിയും യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂത്ത് ലീഗിന്റെ പ്രായപരിധി പിന്നിട്ടെങ്കിലും പ്രത്യേക ഇളവോടെ സംസ്ഥാന പ്രസിഡന്റ് ആയി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറിയായി പി.കെ.ഫിറോസും തുടരും. തര്‍ക്കമൊഴിവാക്കാനായി പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റും രൂപീകരിച്ചിട്ടുണ്ട്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ വനിതകള്‍ ഒരിക്കലും ഉണ്ടായിട്ടില്ലെങ്കിലും അടുത്തകാലത്ത് മുസ്ലിം ലീഗ് പ്രഖ്യാപിച്ച പരിഷ്കരണങ്ങളുടെ ഭാഗമായി വനിതകള്‍ കടന്നുവരുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.മറ്റു ഭാരവാഹികള്‍: മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, കെ.എ.മാഹിന്‍, അഷ്റഫ് എടനീര്‍(വൈ. പ്രസി), സി.കെ.മുഹമ്മദാലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, എസ്.നസീര്‍, ടി.പി.എം.ജിഷാന്‍(സെക്ര). പി.ഇസ്മയില്‍(ട്രഷ).
RECENT NEWS

വി എസ് ജോയിക്കെതിരെ വിമർശനമുന്നയിച്ച് നിലമ്പൂരിലെ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു
മലപ്പുറം: മലപ്പുറത്ത് കോൺഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു. മുൻ കെപിസിസി അംഗവും കര്‍ഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റുമായ കെപിഎസ് ആബിദ് തങ്ങളാണ് പാര്‍ട്ടിയില്‍നിന്നും രാജിവെച്ചത്. ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയിയുടെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ [...]