ബാലികയെ ബലാല്‍സംഗം ചെയ്ത പിതാവിന് ജാമ്യമില്ല

മഞ്ചേരി : ബാലികയെ പലതവണ ബാലാല്‍സംഗം ചെയ്തുവെന്ന കേസില്‍ മഞ്ചേരി സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന പിതാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. 2014 സെപ്തംബര്‍ 7ന് 12 വയസ്സ് പ്രായമുള്ള മകളെ ബലാല്‍സംഗം ചെയ്ത പ്രതി 2019 നവംബര്‍ 18 വരെ പലതവണ അത്തിപ്പറ്റയിലെ പരാതിക്കാരിയുടെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശ പ്രകാരമാണ് വളാഞ്ചേരി പൊലീസ് കേസ്സെടുത്തത്. 2021 സെപ്തംബര്‍ 27ന് അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു.

Sharing is caring!