അങ്ങാടിപ്പുറം ഓരാടന്‍പാലത്തിന് സമീപം കാര്‍തട്ടിയിട്ട ബൈക്ക് യാത്രികനായ 19കാരന്‍ ടിപ്പറിനടിയില്‍പെട്ട് മരിച്ചു

അങ്ങാടിപ്പുറം ഓരാടന്‍പാലത്തിന് സമീപം കാര്‍തട്ടിയിട്ട ബൈക്ക് യാത്രികനായ 19കാരന്‍ ടിപ്പറിനടിയില്‍പെട്ട് മരിച്ചു

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് കാര്‍ തട്ടിയിട്ട ബൈക്ക് യാത്രികരായ സഹോദരങ്ങളിലെ 19കാരന്‍ ടിപ്പറിനടിയില്‍പെട്ട് മരിച്ചു. അങ്ങാടിപ്പുറം ഓരാടന്‍പാലത്തിന് സമീപത്ത് വെള്ളിയാഴച രാത്രി 10 ഓടെയാണ് സംഭവം. അങ്ങാടിപ്പുറത്തെ ബ്യൂട്ടിപാര്‍ലര്‍ സലൂണ്‍ സെന്റര്‍ അടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന സഹോദരങ്ങളാണ് അപകടത്തില്‍പെട്ടത്. തിരൂര്‍ക്കാട് ഐ.ടി.സിക്ക് എതിര്‍ വശത്തെ പമ്പില്‍ സ്‌കൂട്ടറില്‍ പെട്രോളടിച്ച് തിരികെ ഓരാടന്‍പാലത്തെ വീട്ടിലേക്ക് വരും വഴി ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയും പുറകില്‍ ഇരിക്കുകയായിരുന്ന പറത്തൊടി സക്കീര്‍ ഹുസൈന്റെ ഇളയമകന്‍ മുഹമ്മദ് നിസാം (19) വലത് വശത്തേക്ക് വീണ് എതിരെ വന്ന ടിപ്പര്‍ ലോറിക്കടില്‍ പെട്ട് മരിക്കുകയുമായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സഹോദരന്‍ മുഹമ്മദ് നിയാസ് (21) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.മാതാവ് : നുസ്രത്ത്. സഹോദരി: ഷബാന ജാസമിന്‍.

 

Sharing is caring!