വിദ്യാർത്ഥികൾ ദിശാബോധവും സാമൂഹിക പ്രതിബദ്ധതയുള്ള വരുമാകണമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ.എം.പി.

വളാഞ്ചേരി:വിദ്യാർത്ഥികൾ പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് ദിശാബോധവും സാമൂഹിക പ്രതിബദ്ധതയുള്ളവരുമാകണമെന്ന്  ഇ.ടി മുഹമ്മദ് ബഷീർ എം.പി  പറഞ്ഞു .വളാഞ്ചേരി നഗരസഭയിൽ 2021 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന  പ്രതിഭാദരം-21 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായി. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ പാരിസ്ഥിതിക ബോധം കുട്ടികളിൽ ഉണ്ടാകേണ്ടതുണ്ടെന്നും എല്ലാ വർഷവും കേരളം നേരിടുന്ന പ്രളയവും പേമാരിയുമെല്ലാം നമുക്ക് വലിയ വേദനയും ആശങ്കയും ഉണ്ടാക്കുന്നു എന്നും വിദ്യാർത്ഥികൾ പ്രകൃതി സ്നേഹം ഉള്ളവരാകണമെന്നും  എം.എൽ.എ. പറഞ്ഞു.
 നഗരസഭയിലെ ഇരുന്നൂറോളം പ്രതിഭകൾക്ക് നഗരസയുടെ സ്നേഹാദരം നൽകി.  നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ മുജീബ് വാലാസി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സിഎം റിയാസ്,മാരാത്ത് ഇബ്രാഹിം ,റൂബി ഖാലിദ് ,ദീപ്തി ശൈലേഷ്.കെ.എം.അബ്ദുൽ ഗഫൂർ,എൻ. വേണുഗോപാൽ,പറശ്ശേരി അസൈനാർ ,സലാം വളാഞ്ചേരി ,സി അബ്ദുന്നാസർ ,കെ.വി. ഉണ്ണികൃഷ്ണൻ ,കെ. എം. അബ്ദുൽ അസീസ്,വിപിഎം സാലിഹ് ,കൗൺസിലർമാരായ ഇപി അച്യുതൻ ,ഫൈസൽ തങ്ങൾ നഗരസഭ സെക്രട്ടറി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

Sharing is caring!