മലപ്പുറം വടപുറത്ത് സ്കൂട്ടറും.ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
പൂക്കോട്ടുംപാടം: വടപുറത്ത് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാരന് മരിച്ചു. കവള മുക്കട്ട പുഞ്ച കിനാത്തില്‍ മൊയ്തീന് (62) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ വടപുറം ന്യൂ ലൈഫ് ആശുപത്രിക്ക് സമീപമാണ് അപകടം. മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഫോണ്‍ ചെയ്യുന്നതിനായി സ്കൂട്ടര്‍ റോഡ് അരികിലേക്ക് മാറ്റുന്നതിനിടയില്‍ ലോറി സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു, റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്ന മൊയ്തീന്റെ തലയിലൂടെ കയറിയിറങ്ങിയ ശേഷം ദേഹത്തു കൂടിയും കയറി ഇറങ്ങി, മൊയ്തീന് തല്‍സമയം മരിച്ചു. നിലമ്പൂര്‍ പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ ഖദീജ. മക്കളില്ല.നിലവില്‍ കോഴിക്കോട് ജില്ലയിലെ അടിവാരത്താണ് താമസം. കെ.എല്‍ 71 ജെ.4657 സ്കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്, സ്കൂട്ടര്‍ മറുഭാഗത്തേക്കാണ് മറിഞ്ഞത് അതിനാല്‍ വാഹനത്തിന് കേടുപാടില്ല.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




