പെരിന്തല്‍മണ്ണ കൊടുകുത്തി മലയിലും, താഴെക്കോട്പഞ്ചായത്തിലെ രണ്ടിടത്തും ഉരുള്‍പൊട്ടല്‍, 60ലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

പെരിന്തല്‍മണ്ണ കൊടുകുത്തി മലയിലും, താഴെക്കോട്പഞ്ചായത്തിലെ രണ്ടിടത്തും ഉരുള്‍പൊട്ടല്‍, 60ലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണ കൊടുകുത്തി മലയിലും, താഴെക്കോട്പഞ്ചായത്തിലെ അരക്കുപറമ്പിലും മാട്ടറയിലും ഉരുപൊട്ടല്‍ 60 ലധികം കുടുംബങ്ങളെമാറ്റിപ്പാര്‍പ്പിച്ചു. ബിടാവ്മല, മലങ്കര ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് താഴേക്കോട് പഞ്ചായത്തില്‍ ഉരുള്‍പൊട്ടിയത്. ഈ ഭാഗങ്ങളില്‍ മുമ്പ് പലതവണ ഉരുള്‍പൊട്ടല്‍ഉണ്ടായിട്ടുണ്ട്.2003-2004ല്‍ ഈ പ്രദേശത്ത്പ്ര വലിയ തോതില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിവന്‍നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നതാണ്. 60 ഓളം കുടുംബങ്ങളെമാറ്റിപ്പാര്‍പ്പിച്ചു റവന്യം വിഭാഗം ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ക്ക് നേതൃത്വം നല്‍കി. കൊടുകുത്തി മലയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജാഗ്രതാനിര്‍ദ്ദേശം നല്‍കി.

 

Sharing is caring!