പരപ്പനങ്ങാടിയില്‍ 176കുപ്പി വിദേശ മദ്യവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

പരപ്പനങ്ങാടിയില്‍ 176കുപ്പി വിദേശ മദ്യവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

പരപ്പനങ്ങാടി : 176 കുപ്പി മദ്യവുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊടക്കാട് കൂട്ടുമൂച്ചി സ്വദേശി പാലനാടന്‍ വിപിന്‍ദാസ് (30), തയ്യിലക്കടവ് തച്ചേടത്ത് മുറ്റോളി വീട്ടില്‍ സുഗീഷ് (37) എന്നിവരാണ് അറസ്റ്റിലായത്. പരപ്പനങ്ങാടി എക്‌സൈസ് റൈഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ വള്ളിക്കുന്ന് അത്താണിക്കല്‍ ഒലിപ്രം റോഡില്‍ കളറിപറമ്പില്‍ വെച്ച് 30 കുപ്പി മദ്യവുമായാണ് സുഗീഷ് പിടിയിലാകുന്നത്. വില്പനക്കായി സൂക്ഷിച്ച 146 കുപ്പി മദ്യമാണ് വിപിന്‍ദാസിന്റെ വീട്ടില്‍ നിന്നും എക്‌സൈസ് സംഘം കണ്ടെടുത്തത്. മദ്യവില്പനയില്‍നിന്ന് ലഭിച്ച 14800 രൂപയും കണ്ടെടുത്തു. ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് മദ്യം വാങ്ങി ശേഖരിച്ച് കൂടിയ വിലക്ക് വില്പന നടത്തുന്ന ഇവര്‍ മുമ്പും നിരവധി തവണ പരപ്പനങ്ങാടി എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍മാരായ എ.പി. ഉമ്മര്‍ കുട്ടി, കെ.പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി, പി.ബി. വിനീഷ്, ആര്‍.യു. സുഭാഷ്, അരുണ്‍ പാറോല്‍, സിന്ധു പട്ടേരിവീട്ടില്‍, പി.എം.ലിഷ, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവരടങ്ങിയ പാര്‍ട്ടിയാണ് ഇവരെ പിടികൂടിയത്.

 

Sharing is caring!