എം.ഡി.എം.എയുടെ പ്രധാന ഏജന്റ് പൊന്നാനിയില്‍ പിടിയില്‍
പൊന്നാനി:പൊന്നാനി മേഖലയില്‍ അതിഗുരുതരമായ സിന്തറ്റിക് ഇനത്തില്‍ പെട്ട മയക്ക്മരുന്നായ എം.ഡി.എം.എ വില്‍പ്പനക്കായി എത്തിക്കുന്ന പ്രധാന ഏജന്റായ പൊന്നാനി തൃക്കാവ് സ്വദേശി കുന്നത്തകത്ത് വീട്ടില്‍ ഫൈസല്‍ റഹ്മാനെ (38) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി ഇന്‍സ്പക്ടര്‍ വിനോദ് വലിയാറ്റൂരിന്റെയും ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്ക്വാഡിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വിപണിയില്‍ ഏകദേശം 1 ലക്ഷം രൂപയോളം വില വരുന്ന 20 ജി.ആര് മോളം എം.ഡി.എം.എയും ചില്ലറ വില്പനയ്ക്കായി തയ്യാറാക്കിയ കഞ്ചാവു പാക്കറ്റുകളുമായി ഫൈസലിന്റെ ബന്ധു ദില്‍ഷാദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലയിലെ പ്രധാന ഏജന്റായ ഫൈസല്‍ റഹ്മാനെ പിടികൂടിയത്.ബാംഗ്ലൂരില്‍ നിന്നാണ് ഇയാള്‍ എം.ഡി.എം.എ പൊന്നാനിയിലേക്ക് കൊണ്ടു വരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം.പാര്‍ട്ടി ഡ്രഗ് ,ക്ലബ് ഡ്രഗ് എന്നീ ഓമന പേരുകളില്‍ അറിയപ്പെടുന്ന അതിഗുരുതരമായ സിന്തറ്റിക് ഇനത്തില്‍ പെട്ട മയക്ക് മരുന്നാണ് എം.ഡി.എം.എ.നിശാക്ലബ്ബുകളിലും ഉല്ലാസ കപ്പലുകളിലും വിവാഹപൂര്‍വ്വ പാര്‍ട്ടികളിലേയും വില കൂടിയ സാന്നിധ്യമാണ് എംഡിഎംഎ. വളരെ കുറഞ്ഞ അളവില്‍ കൈവശം വച്ചാല്‍ പോലും പിടിക്കപ്പെട്ടാല്‍ വലിയ ശിക്ഷയാണ് ലഭിക്കുക. ഇയാളെ ചോദ്യം ചെയ്തതില്‍ പൊന്നാനിയിലേയും പരിസര പ്രദേശങ്ങളിലേയും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്പന നടത്താന്‍ കൊണ്ടുവന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി ഇന്‍സ്പക്ടര്‍ വിനോദ് വലിയാറ്റൂര്‍, എസ്ഐ കൃഷ്ണ ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന് മനാട്ട് , ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത്, പി. സഞ്ജീവ്, രാജേഷ്, എന്നിവരെ കൂടാതെ പൊന്നാനി സ്റ്റേഷനിലെ അഷറഫ്, പ്രിയ, അനില്‍ വിശ്വന്, എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]