പാണ്ടിക്കാട് 13കാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം തടവും പിഴയും

പാണ്ടിക്കാട് 13കാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം തടവും പിഴയും

പെരിന്തല്‍മണ്ണ: 13 വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും 60,000 രൂപ പിഴയും വിധിച്ചു. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. 2016-ല്‍ പാണ്ടിക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. കീഴാറ്റൂര്‍ സ്വദേശി കളകംപാറ വീട്ടില്‍ ഷംസുദ്ദീനെ(സന്തോഷ്‌കുമാര്‍-41)യാണ് കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയെ പരിചയപ്പെട്ട് സൗഹൃദം നടിച്ച് പീഡിപ്പിച്ചതായാണ് കേസ്.

Sharing is caring!