എറണാകുളത്ത് നിയന്ത്രണം വിട്ട കാര്‍ മെട്രോറെയിവേ തൂണിലിടിച്ച് എടവണ്ണ സ്വദേശി മരിച്ചു

എറണാകുളത്ത് നിയന്ത്രണം വിട്ട കാര്‍ മെട്രോറെയിവേ തൂണിലിടിച്ച് എടവണ്ണ സ്വദേശി മരിച്ചു

 

എടവണ്ണ: നിയന്ത്രണം വിട്ട കാര്‍ മെട്രോ റെയിവേ തൂണിലിടിച്ചു യുവാവ് മരിച്ചു. എടവണ്ണ പത്തപ്പിരിയം പോത്ത് വെട്ടി എരിയാടിലെ കരിപ്പാലി അബ്ദുല്‍ അലിയുടെ മകന്‍ ഷാഹിദ് (24) ആണ് മരണപ്പെട്ടത്. എറണാകുളം കാക്കനാട് എം.ജി.എസ് ലോജിസ്റ്റിക് ജീവനക്കാരനായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.30 ന് എറണാകുളത്ത് വെച്ചാണ് അപകടം. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മെട്രോ റെയിവേ യുടെ തൂണിലിടിക്കുകയായിരുന്നു. മാതാവ്: ഖമറുന്നീസ (അധ്യാപിക ജി.യു.പി സ്‌കൂള്‍ പത്തപ്പിരിയം)
സഹോദരങ്ങള്‍: ഷാദിയ, ഷര്‍മിന, ഷഹ് മ.

 

Sharing is caring!