വധശ്രമക്കേസ് ഉള്‍പ്പെടെ അഞ്ചു കേസുകളിലെ പ്രതി മലപ്പുറം പെരുമ്പടപ്പില്‍ അറസ്റ്റില്‍

വധശ്രമക്കേസ് ഉള്‍പ്പെടെ അഞ്ചു കേസുകളിലെ പ്രതി മലപ്പുറം പെരുമ്പടപ്പില്‍ അറസ്റ്റില്‍

പെരുമ്പടപ്പ്:പാലപ്പെട്ടി മേഖലയില്‍ വധശ്രമമുള്‍പ്പെടെ നിരവധി അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞ പ്രതിയെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു.വീട് ആക്രമണം ഉള്‍പ്പെടെ അഞ്ചോളം കേസുകളില്‍ പ്രതിയായി ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ ചാവക്കാട് തിരുവത്ര കാട്ടിലകത്ത് അലി എന്ന സ്‌കിഡ് അലി (31)യെയാണ് പെരുമ്പടപ്പ് ഇന്‍സ്‌പെക്ടര്‍ വിമോദും സംഘവും അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

 

Sharing is caring!