കായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി വി.അബ്ദുറഹിമാന്

കേരളത്തില്‍ കായിക രംഗത്ത് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്. കാലിക്കറ്റ് സര്‍വകലാശാല ആദ്യമായി നേടിയ അഖിലേന്ത്യാ ഫുട്ബോള്‍ കിരീട നേട്ടത്തിന്റെ സുവര്‍ണജൂബിലി ആഘോഷം കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായികക്ഷമത ഉറപ്പു വരുത്തുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. പ്രൈമറിതലം മുതല്‍ സ്പോര്‍ട്സ് പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. പഞ്ചായത്ത്തലത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപവത്കരിക്കാനും കളിക്കളങ്ങള്‍ തുടങ്ങാനും തീരുമാനമായിക്കഴിഞ്ഞു. എല്ലാ ജില്ലാകേന്ദ്രങ്ങളിലും കായികപരിശീലന സൗകര്യങ്ങള്‍ വരും. വിപുലമായി തൊഴില്‍ സൃഷ്ടിക്കുന്ന രീതിയില്‍ കായികമേഖല മാറുമെന്നും മന്ത്രി പറഞ്ഞു.
സര്‍വകലാശാലയില്‍ പുതുതായി നിര്‍മിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു.
സര്‍വകലാശാലയില്‍ പുതുതായി നിര്‍മിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു.
പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ. മുഖ്യാതിഥിയായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, എന്‍.വി. അബ്ദുറഹ്മാന്, യൂജിന്‍ മൊറേലി, ഡോ. എം. മനോഹരന്, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. കെ.പി. വിനോദ് കുമാര്‍, കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ സംസാരിച്ചു. അന്നത്തെ ഫുട്ബോള്‍ ടീം പരിശീലകന് സി.പി.എം. ഉസ്മാന് കോയ, മാനേജര്‍ സി.പി അബൂബക്കര്‍, കായികവിഭാഗം മേധാവി ഡോ. ഇ.ജെ. ജേക്കബ്, ക്യാപ്റ്റന്‍ വിക്ടര്‍ മഞ്ജില, ടീമംഗങ്ങളായ പി. അബ്ദുള്‍ ഹമീദ്, ഡോ. എം.ഐ. മുഹമ്മദ് ബഷീര്‍, എ. അബ്ദുള്‍ റഫീഖ്, കെ.സി. പ്രകാശ്, പി. പൗലോസ്, എം.വി. ഡേവിസ്, കെ.പി. പ്രദീപ്, എന്‍.കെ. സുരേഷ്, ഇ. രാമചന്ദ്രന്, കുഞ്ഞിമുഹമ്മദ്, പി. അശോകന് പരേതരായ എം.ആര്. ബാബുവിന്റെ ഭാര്യ ഷൈനിയും കെ.പി. രത്നാകരന്റെ മകള്‍ ഡോ. കാജലും സര്‍വകലാശാലയുടെ ഉപഹാരം ഏറ്റുവാങ്ങി.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്