മലപ്പുറം ജില്ലയില്‍ വിവാഹവുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്നു
ജില്ലയില്‍ വിവാഹവുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്നതായി വനിതാകമ്മീഷന് അംഗം ഇ.എം രാധ പറഞ്ഞു. പൊന്നാനി നഗരസഭാ ഇ.കെ അബൂബക്കര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാകമ്മീഷന് അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീ പീഡനം, സ്ത്രീകളുടെ സംരക്ഷണം ഏറ്റെടുക്കാത്തത്, സ്വത്ത് കൈവശം വെക്കുക തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ ഏറ്റവും കൂടുതലായി ലഭിച്ചത്. അദാലത്തില്‍ 45 പരാതികളാണ് പരിഗണിച്ചത്. 12 പരാതികള്‍ തീര്‍പ്പാക്കി. ആറ് പരാതികള്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നാല് പരാതികളില്‍ കൗണ്‍സലിങിന് നല്കാന് തീരുമാനിച്ചു. 23 പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റിവച്ചു. ലീഗല്‍ പാനല്‍ അംഗങ്ങളായ രാജേഷ് പുതുക്കാട്, റീബ എബ്രഹാം, കെ.ബീന എന്നിവര്‍ അദാലത്തിന് നേതൃത്വം നല്കി.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]