വെള്ളക്കെട്ടില്‍ ഇറങ്ങുന്നവര്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. വെള്ളം കയറിയ സ്ഥലങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും പോകാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം കയറിയ പ്രദേശത്തുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഡോക്സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭക്കും.
എലിപ്പനി കരളിനെ ബാധിക്കുമ്പോള്‍ മഞ്ഞപ്പിത്തവും, വൃക്കകളെ ബാധിക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലര്‍ന്ന മൂത്രം പോവുക, കാലില്‍ നീരുണ്ടാവുക എന്നിവയും ഉണ്ടാകുന്നു. ചിലരില്‍ രക്തസ്രാവം ഉണ്ടാവാം.
കൗണ്‍സലര്‍ നിയമനം
നിലമ്പൂര്‍ ഐ.ജി.എം.എം.ആര്.എസ് / പ്രീമെട്രിക്ക് ഹോസ്റ്റലില്‍ കൗണ്‍സലര്‍മാരെ നിയമിക്കുന്നു. എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്‍സ് കൗണ്‍സലിങ് നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജിയാണ് യോഗ്യത. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സലിങില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്‍സ് കൗണ്‍സലിങ് രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. രണ്ട് ഒഴിവാണുള്ളത് (പുരുഷന് ഒന്ന്, സ്ത്രീ ഒന്ന്). താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിലമ്പൂര്‍ ഐ.ടി.ഡി.പിയില്‍ ഒക്ടോബര്‍ 28ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04931 220315.
RECENT NEWS
ഹജ് തീർഥാടനത്തിന് കരിപ്പൂർ വഴി ഉയർന്ന നിരക്ക് ഈടാക്കുന്നത് തടയണം-ഇ ടി
ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളം വഴി ഈ വർഷത്തെ ഹജ്ജിന് സംസ്ഥാന സർക്കാർ മുഖേന യാത്ര പുറപ്പെടുന്ന ഹാജിമാരിൽ നിന്ന് ഉയർന്ന വിമാനക്കൂലി ഈടാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം തടയണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി ആവശ്യപ്പെട്ടു. ഹജ്ജ് ചുമതലയുള്ള കേന്ദ്ര [...]