അതിഗുരുതരമായ മയക്കുമരുന്നുകളുമായി പൊന്നാനിയില്‍ 29കാരന്‍ പിടിയില്‍

അതിഗുരുതരമായ മയക്കുമരുന്നുകളുമായി പൊന്നാനിയില്‍ 29കാരന്‍ പിടിയില്‍

മലപ്പുറം: പാര്‍ട്ടി ഡ്രഗ്, ക്ലബ് ഡ്രഗ് എന്നീ ഓമന പേരുകളില്‍ അറിയപ്പെടുന്ന അതിഗുരുതരമായ സിന്തറ്റിക് ഇനത്തില്‍പെട്ട എം.ഡി.എം.എയുമായി 29കാരന്‍ പൊന്നാനിയില്‍ പിടിയില്‍. ആവശ്യക്കാര്‍ക്ക് എം.ഡി.എം.എ തൂക്കി നല്‍കുന്നതിന് ഉള്ള ഡിജിറ്റല്‍ ത്രാസും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന 10ഓളം പാക്കറ്റ് ഒസിബി പേപ്പറും യുവാവില്‍നിന്നും കസ്റ്റഡിയിലെടുത്തു.

അതിഗുരുതരമായ സിന്തറ്റിക് ഇനത്തില്‍ പെട്ട മയക്ക്മരുന്ന് എം.ഡി.എം.എ.യും കഞ്ചാവുമായി പൊന്നാനി പൊന്നാനി തൃക്കാവ് സ്വദേശി കുന്നത്തകത്ത് ഹൗസില്‍ ദില്‍ഷാദിനെ (29)യാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി ഇന്‍സ്പക്ടര്‍ വിനോദ് വലിയാറ്റൂരിന്റെയും ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പൊന്നാനി കര്‍മ്മാ റോഡ് ജംഗ്ഷനില്‍ വച്ച് തിങ്കളാഴ്ച പുലര്‍ച്ചെ 1 മണിയോടെ ഇയാള്‍ പിടിയിലായത്. വിപണിയില്‍ ഏകദേശം 1 ലക്ഷം രൂപയോളം വില വരുന്ന 20 ജി.ആര്‍ മോളം എം.ഡി.എം.എയും ചില്ലറ വില്പനയ്ക്കായി തയ്യാറാക്കിയ കഞ്ചാവു പാക്കറ്റുകളുമാണ് പ്രതിയില്‍ നിന്നും കണ്ടെത്തിയത്.ആവശ്യക്കാര്‍ക്ക് എം.ഡി.എം.എ തൂക്കി നല്‍കുന്നതിന് ഉള്ള ഡിജിറ്റല്‍ ത്രാസും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന 10 ഓളം പാക്കറ്റ് ഒസിബി പേപ്പറും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. പാര്‍ട്ടി ഡ്രഗ് ,ക്ലബ് ഡ്രഗ് എന്നീ ഓമന പേരുകളില്‍ അറിയപ്പെടുന്ന അതിഗുരുതരമായ സിന്തറ്റിക് ഇനത്തില്‍ പെട്ട മയക്ക് മരുന്നാണ് എം.ഡി.എം.എ.

നിശാ ക്ലബ്ബുകളിലും ഉല്ലാസ കപ്പലുകളിലും വിവാഹപൂര്‍വ്വ പാര്‍ട്ടികളിലേയും വില കൂടിയ സാന്നിധ്യമാണ് എം.ഡി.എം.എ. വളരെ കുറഞ്ഞ അളവില്‍ കൈവശം വച്ചാല്‍ പോലും പിടിക്കപ്പെട്ടാല്‍ വലിയ ശിക്ഷയാണ് ലഭിക്കുക.ഇയാളെ ചോദ്യം ചെയ്തതില്‍ പൊന്നാനിയിലേയും പരിസര പ്രദേശങ്ങളിലേയും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്പന നടത്താന്‍ കൊണ്ടുവന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഉള്‍പ്പെട്ട തീരദേശ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊന്നാനി ഇന്‍സ്പക്ടര്‍ അറിയിച്ചു.മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി ഇന്‍സ്പക്ടര്‍ വിനോദ് വലിയാറ്റൂര്‍, എസ്.ഐ കൃഷ്ണ ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട് , ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, രാജേഷ്, എന്നിവരെ കൂടാതെ പൊന്നാനി സ്റ്റേഷനിലെ അഷറഫ്, പ്രിയ, അനില്‍ വിശ്വന്‍, എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

 

Sharing is caring!