മലപ്പുറം സ്വദേശിയായ ബൈക്ക് യാത്രികന്‍ തൃശൂരില്‍ വഹനാപകടത്തില്‍് മരിച്ചു

മലപ്പുറം സ്വദേശിയായ ബൈക്ക് യാത്രികന്‍ തൃശൂരില്‍  വഹനാപകടത്തില്‍് മരിച്ചു

മലപ്പുറം സ്വദേശിയായ 37വയസ്സുകാരന്‍ തൃശൂരില്‍ വാഹനാപകടത്തില്‍പ്പെട്ട് മരിച്ചു.
മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ബൈക്ക് യാത്രികനാണ് ട്രെയിലറിനുള്ളില്‍ കുടുങ്ങി മരിച്ചത്. തൃശൂർ പൂ​ങ്കു​ന്ന​ത്ത് ഉണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ലാണ് ബൈ​ക്ക് യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം സംഭവിച്ചത്. ക​രു​വാ​ര​കു​ണ്ട് പു​ന്ന​ക്കാ​ട് പൊ​ടു​വ​ണ്ണി​ക്ക​ലി​ലെ പ​രേ​ത​നാ​യ തൊ​ട്ടി​പ​റ​മ്പില്‍ വേ​ലാ​യു​ധ​ന്റെ മ​ക​ന്‍ അ​ജി​ത്​ കു​മാ​റാ​ണ്​ (37) മ​രി​ച്ച​ത്. ആ​ലു​വ​യി​ലെ ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന് ക​രു​വാ​ര​കു​ണ്ടി​ലേ​ക്ക് വ​രു​മ്പോള്‍ പൂ​ങ്കു​ന്നം ജ​ങ്​​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മു​ന്നി​ല്‍ പോ​യി​രു​ന്ന ​ട്രയി​ല​റി​നെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ജി​ത്​ കു​മാ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് എ​തി​രെ വ​ന്ന കാ​റി​ല്‍ ത​ട്ടു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് വീ​ണ യു​വാ​വ്​ ട്രെ​യി​ല​റി​ന് അ​ടി​യി​ല്‍​പെ​ട്ടു. അ​പ​ക​ട​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

Sharing is caring!