മന്ത്രിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധം; തിരൂരങ്ങാടിയിലെ സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്ഘാടനം മാറ്റി വെച്ചു
തിരൂരങ്ങാടി : മുസ്ലീംലീഗ് മേളയാക്കി ഉദ്ഘാടന ചടങ്ങ് മാറ്റുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് സ്‌റേറഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പ്രവൃത്തി ഉദ്ഘാടനം മാറ്റി. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനമാണ് മാറ്റിയിരിക്കുന്നത്. കിഫ്ബി ഫണ്ടില്‍ നിന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച 2.02 കോടി രൂപ ചിലവഴിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്. തിങ്കളാഴ്ച രാവിലെ കെ.പി.എ മജീദ് എം.എല്‍.എ പ്രവൃത്തി ഉദ്ഘാടനവും മുന്‍ എം.എല്‍.എ പി.കെ. അബ്ദുറബ്ബ് വിശിഷ്ടാതിഥിയുമായാണ് ഉദ്ഘാടനം നടത്തുമെന്ന് യു.ഡി.എഫ് ഭരിക്കുന്ന നഗരസഭ പ്രഖ്യാപിച്ചിരുന്നത്.
പി.കെ. അബ്ദുറബ്ബ് കൊണ്ടുവന്ന ഫണ്ടാണെന്ന രീതിയില്‍ വ്യാപക പ്രചരണവും നടന്നു. എന്നാല്‍ തൊട്ടടുത്ത മണ്ഡലമായ താനൂരിലെ ജനപ്രതിനിധി കൂടിയായ കായികമന്ത്രി വി. അബ്ദുറഹിമാനെ ഉദ്ഘാടനത്തിന് വിളിക്കണമെന്ന ആവശ്യം തള്ളിയാണ് നഗരസഭ ഉദ്ഘാടനം രാഷ്ട്രീയവത്ക്കരിച്ചതെന്നാണ് ആരോപണം.അധ്യാപകരടക്കം മന്ത്രിയെ ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ നഗരസഭ തയ്യാറായതുമില്ല. ഇതോടെയാണ് ഉദ്ഘാടന ചടങ്ങിനെതിരെ പ്രാദേശികമായി പ്രതിഷേധം ഉയര്‍ന്നുവന്നതോടെ ഉദ്ഘാടന ചടങ്ങ് മാറ്റി വെച്ചു.
എന്നാല്‍ പ്രതികൂല കാലാവസ്ഥയാണ് സ്‌കൂള്‍ ഗ്രൗണ്ട് നവീകരണ ശിലാസ്ഥാപന ചടങ്ങ് മാറ്റിയതെന്നാണ് നഗരസഭയുടെ വാദം
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]