എവറസ്റ്റ് കയറുന്നതിനിടെ ശ്വാസ തടസ്സം; സ്വപ്നങ്ങള്‍ ബാക്കി വെച്ച് മലപ്പുറം വണ്ടൂര്‍ സ്വദേശിയായ 19 കാരന്‍ മരിച്ചു

എവറസ്റ്റ് കയറുന്നതിനിടെ ശ്വാസ തടസ്സം; സ്വപ്നങ്ങള്‍ ബാക്കി വെച്ച് മലപ്പുറം വണ്ടൂര്‍ സ്വദേശിയായ 19 കാരന്‍ മരിച്ചു

മലപ്പുറം: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ശ്വാസതടസ്സത്തെത്തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ചു. വണ്ടൂര്‍ തിരുവാലി ചെള്ളിത്തോടിലെ വാളശ്ശേരി സെയ്ഫുള്ളയുടെയും സമീറയുടെയും മകന്‍ മാസിന്‍ (19) ആണ് മരിച്ചത്.
മഞ്ചേരി ഏറനാട് നോളജ് സിറ്റിയില്‍ ബി.ബി.എ. വിദ്യാര്‍ഥിയാണ്. ഒന്നരമാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസിന്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പോയതായും എവറസ്റ്റ് കയറുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് മരിച്ചു. പിതൃസഹോദരന്‍ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മാസിനും കുടുംബവും മഞ്ചേരിക്കടുത്ത് പാണ്ടിയാടാണ് പുതിയ വീടുവെച്ച് താമസിക്കുന്നത്.

 

Sharing is caring!