മലപ്പുറത്തെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസരംഗത്ത് നടത്തുന്നത് വിസ്മയകരമായ മുന്നേറ്റമാണെന്ന് വി.ഡി.സതീശന്‍

മലപ്പുറത്തെ പെൺകുട്ടികൾ വിദ്യാഭ്യാസരംഗത്ത് നടത്തുന്നത് വിസ്മയകരമായ മുന്നേറ്റമാണെന്നും സെൻട്രൽ യൂണിവേഴ്‌സിറ്റികളിലടക്കം ഇവരുടെ പ്രളയമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ജില്ലാ പഞ്ചായത്തംഗം കെ.ടി. അജ്മൽ തന്റെ ഡിവിഷനിലെ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ടോപ്പേഴ്‌സ് ഡേ വണ്ടൂർ ഗേൾസ് സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവ്‌ തേടിയുള്ള അന്വേഷണമാണ് ജീവിതമെന്നും പരിമിതികളെ മറികടന്നുള്ള ഈ പെൺകുട്ടികളുടെ മുന്നേറ്റം ത്രസിപ്പിക്കുന്നതാണെന്നും അദ്ദേഹം.

Sharing is caring!